Asianet News MalayalamAsianet News Malayalam

സിദാന്‍ യുണൈറ്റഡിലേക്കെന്ന് റിപ്പോര്‍ട്ട്!

മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദീന്‍ സിദാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 
 

Zinedine Zidane into manchester united reports
Author
Manchester, First Published Aug 16, 2018, 4:08 PM IST

മാഞ്ചസ്റ്റര്‍: മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദീന്‍ സിദാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പരിശീലകനാകുമെന്ന് അഭ്യൂഹം. ഇതിഹാസ പരിശീലകന്‍ ജോസ് മൗറീഞ്ഞോയുടെ പിന്തുടര്‍ച്ചക്കാരനായി സിദാന്‍ മാഞ്ചസ്റ്റിലെത്തുമെന്ന് ചില യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

റയല്‍ വിട്ടശേഷം ഇറ്റാലിയന്‍ ക്ലബ് യുവന്‍റസില്‍ സ്‌പോര്‍ട്ടിംഗ് മാനേജരായ ഫ്രഞ്ച് ഇതിഹാസത്തിന്‍റെ നോട്ടം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണെന്നാണ് സൂചനകള്‍. ഫ്രാന്‍സിന്‍റെ പരിശീലകനായി സിദാന്‍ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ലോകകപ്പുയര്‍ത്തിയതോടെ പരിശീലകന്‍ ദിദിയറിന്‍റെ കരാര്‍ ടീം നീട്ടിയിരുന്നു. 

എന്നാല്‍ മൗറീഞ്ഞോയെ തന്നെ നിലനിര്‍ത്താനാണ് യുണൈറ്റഡിന്‍റെ താല്‍പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിക്കാന്‍ മൗറീഞ്ഞോയ്ക്കേ കഴിയൂ എന്ന ആത്മവിശ്വാസത്തിലാണ് ക്ലബ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നിലായി രണ്ടാം സ്ഥാനത്തായിരുന്നു യുണൈറ്റഡ്. 

Follow Us:
Download App:
  • android
  • ios