റയലിന് തുടർച്ചയായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനിച്ച പരിശീലകനാണ് സിദാൻ
ഹൊസെ മൗറീന്യോയ്ക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് സിനദിൻ സിദാനെ കോച്ചാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലീഷ് ദിനപത്രമായ ദി സൺ ആണ് സിദാൻ യുണൈറ്റഡ് കോച്ചാവുമെന്ന് റിപ്പോർട്ട് ചെയ്തത്.
മൗറീന്യോയുടെ പ്രകടനത്തിൽ ടീം മാനേജ്മെന്‍റും ആരാധകരും അതൃപ്തരാണെന്നാണ് സൂചന. ഇതോടെയാണ് സിദാന്‍റെ പേര് പരിഗണിക്കുന്നത്. റയൽ മാഡ്രിഡിൽ നിന്ന് രാജിവച്ച സിദാൻ നിലവിൽ ഒരു ടീമിന്‍റെയും പരിശീലകനല്ല.
റയലിന് തുടർച്ചയായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനിച്ചപരിശീലകനാണ് സിദാൻ. അതേസമയം മാഞ്ചസ്റ്ററിലേക്ക് പോകുമോയെന്ന കാര്യത്തില്‍ സിദാനും അദ്ദേഹത്തോടടുത്ത വൃത്തങ്ങളും ഇനിയും പരസ്യമായി പ്രതികരിച്ചിട്ടില്ല. സിദാന്‍ വരുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ ആരാധകര്‍ ഹാപ്പിയാണ്.
