ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്ന അതിവേഗ വൈ-ഫൈ കണക്ഷന് വലിയ സ്വീകാര്യതയാണുള്ളതെന്ന് ഗൂഗിള്‍. ഇന്ത്യയില്‍ പതിനഞ്ച് ലക്ഷത്തോളം പേര് റെയില്വേസ്റ്റേഷനുകളില് അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായാണ് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെ പറയുന്നത്. ലോക വൈ-ഫൈ ദിനത്തിലാണ് ഇന്ത്യയില്‍ റെയില്‍ടെലുമായി ചേര്‍ന്ന് വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ഉത്തര്‍പ്രദേശിലെ നാലു പ്രധാന സ്റ്റേഷനുകളിലും ഗൂഗിള്‍ വൈ-ഫൈ ലഭ്യമായി തുടങ്ങി. ലക്നൗ ജംഗ്ഷന്, ലക്നൗ സിറ്റി, ഗോരഖ്പുര്‍, സീല്‍ഡാ എന്നിവടങ്ങളിലാണ് വൈ-ഫൈ സേവനം ലഭ്യമാക്കിയത്. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് ഈ പദ്ധതി തുടങ്ങിയത്. മുംബൈയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരുലക്ഷത്തിലധികം പേര് വൈ-ഫൈ സംവിധാനം ഉപയോഗിച്ചു തുടങ്ങി. എന്നാല്‍ ഏറ്റവുമധികം ഡേറ്റ ഉപഭോഗം നടക്കുന്നതിന്റെ റെക്കോര്‍ഡ് മുംബൈയെ മറികടന്ന് ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനാണ് സ്വന്തമാക്കിയത്. പാട്ന, ജയ്പുര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലും വലിയ സ്വീകാര്യതയാണ് ഗൂഗിളിന്റെ വൈ-ഫൈ സേവനത്തിന് ലഭ്യമാകുന്നത്. കൂടുതല്‍ പേരും ഓണ്‍ലൈനായി ജോലിക്ക് അപേക്ഷിക്കാനും വാര്‍ത്തകള്‍ അറിയുന്നതിനുമാണ് വൈ-ഫൈ സേവനം ഉപയോഗിക്കുന്നതെന്ന് ഗൂഗിള്‍ വക്താവ് പറയുന്നു. പരീക്ഷാ ഫലം, വിദ്യാഭ്യാസം എന്നിവ നോക്കുന്നതിനും, സോഫ്റ്റ്വെയറുകള് ഡൗണ്‍ലോഡ് ചെയ്യുന്നതിനും മൊബൈല്‍ ആപ്പുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനും ഗൂഗിളിന്റെ വൈ-ഫൈ സേവനം ഉപയോഗിക്കുന്നവരും കുറവല്ല.
ഇന്ത്യയില്‍ 15 ലക്ഷം പേര് അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്ന് ഗൂഗിള്‍
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam
Latest Videos
