ട്രായ് നിര്‍ദ്ദേശ പ്രകാരം സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നിര്‍ത്തലാക്കിയപ്പോള്‍, റിലയന്‍സ് ജിയോ അവതരിപ്പിച്ച പുതിയ ഓഫറാണ് ധന്‍ ധനാ ധന്‍ ഓഫര്‍. സൗജന്യ ഡാറ്റ - വോയിസ് കോള്‍ ഓഫറുകള്‍ മൂന്നു മാസം വരെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനായി 309 രൂപയ്‌ക്കാണ് ജിയോ ഉപയോക്താക്കള്‍ റീച്ചാര്‍ജ് ചെയ്യേണ്ടത്. ഏപ്രില്‍ 15ന് സൗജന്യ ഓഫര്‍ തീരുന്നതോടെയാണ് ധന്‍ ധനാ ധന്‍ ഓഫര്‍ നിലവില്‍ വരുന്നത്. ഇവിടെയിതാ, സമ്മര്‍ സര്‍പ്രൈസ് ഓഫറില്‍നിന്ന് ധന്‍ ധനാ ധന്‍ ഓഫര്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം...

1, 999 രൂപയുടെ റീച്ചാര്‍ജ്ജ് ഉണ്ടായേക്കില്ല

വേഗ നിയന്ത്രണ പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാവുന്ന 999 രൂപയുടെ റീച്ചാര്‍ജ് ധന്‍ ധനാ ധന്‍ ഓഫറില്‍ ഇല്ല. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ലെങ്കിലും വെബ്സൈറ്റില്‍ 999 റീച്ചാര്‍ജിനെക്കുറിച്ച് പറയുന്നില്ല.

2, സൗജന്യസേവനം ഏപ്രില്‍ 15ന് തീരില്ല

ഏപ്രില്‍ 15ന് മുമ്പ് പ്രൈം അംഗത്വം എടുത്ത് ധന്‍ ധനാ ധന്‍ ഓഫര്‍ ചെയ്‌താല്‍ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഏകദേശം അതേപടി ജൂണ്‍ 30 വരെ ഉപയോഗിക്കാനാകും. എന്നാല്‍ പ്രൈം അംഗത്വം എടുക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 15ന് തീരും. പ്രൈം എടുത്തവര്‍ക്ക് മാത്രമെ 309, 509 എന്നീ ധന്‍ ധനാ ധന്‍ ഓഫറുകള്‍ ലഭ്യമാകുകയുള്ളു. അല്ലാത്തവര്‍ നോണ്‍-പ്രൈം ഉപയോക്താക്കളുടെ 408, 608 ഓഫറുകളാണ് ഏപ്രില്‍ 15നു ശേഷം റീച്ചാര്‍ജ്ജ് ചെയ്യേണ്ടത്.

3, റീച്ചാര്‍ജ് തുകയില്‍ വ്യത്യാസം

സമ്മര്‍ സര്‍പ്രൈസ് ഓഫറിനെ അപേക്ഷിച്ച് ധന്‍ ധനാ ധന്‍ ഓഫറിന് 6 രൂപ കൂടുതലായിരിക്കും. 303 രൂപയുടെ സ്ഥാനത്ത് 309 രൂപ നല്‍കിയാല്‍ 84 ദിവസത്തേക്ക് പ്രതിദിനം മികച്ച വേഗതയുള്ള ഒരു ജിബി 4ജി ഡാറ്റ ഉപയോഗിക്കാം. 509 രൂപ മുടക്കിയാല്‍ പ്രതിദിനം മികച്ച വേഗതയുള്ള രണ്ട് ജിബി 4ജി ഡാറ്റ 84 ദിവസത്തേക്ക് ഉപയോഗിക്കാം.