റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് ചെയ്യുന്ന റീചാര്‍ജിന് ക്യാഷ്ബാക്ക് ലഭിക്കും. 300ന് മുകളിലുള്ള ജിയോ ഓഫറുകള്‍ക്കാണ് ഇത് ലഭിക്കുക. ജിയോ റീചാര്‍ജിന് ക്യാഷ് ബാക്ക് ലഭിക്കുന്ന 4 വഴികള്‍ നോക്കാം

പേടിഎം

ഓണ്‍ലൈന്‍ ഡിജിറ്റല്‍ ബാങ്കായ പേടിഎം വഴി ജിയോയുടെ 300ന് മുകളിലുള്ള റീചാര്‍ജിന് 76 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതിനായി റീചാര്‍ജ് ചെയ്യുമ്പോള്‍ 'PAYTMJIO'എന്ന കോഡ് ഉപയോഗിച്ചാല്‍ മതി ക്യാഷ്ബാക്ക് 24 മണിക്കൂറിനുള്ളില്‍ ക്രഡിറ്റാകും

ആമസോണ്‍ പേ

ആമസോണ്‍ പേ വഴി 99 രൂപയാണ് ആദ്യത്തെ ജിയോ റീചാര്‍ജിന് ക്യാഷ്ബാക്ക് ലഭിക്കുക. 300ന് മുകളിലുള്ള പ്ലാന്‍ റീചാര്‍ജിനാണ് ഈ ഓഫര്‍. ആഗസ്റ്റ് 14 മുതല്‍ 19വരെയാണ് ഓഫര്‍. ഏഴ് ദിവസത്തിനുള്ളില്‍ പണം ആമസോണ്‍ പേ അക്കൗണ്ടില്‍ ക്രഡിറ്റാകും. അതേ സമയം ഏതോരു റീചാര്‍ജിനും ആമസോണ്‍ നവംബര്‍ 30വരെ 20 രൂപ ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്.

ഫോണ്‍പേ

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഡിജിറ്റല്‍ വാലറ്റ് ജിയോ റീചാര്‍ജിന് 75 രൂപയാണ് ക്യാഷ്ബാക്ക് നല്‍കുന്നത്. ആഗസ്റ്റ് 14 മുതല്‍ 21വരെയാണ് ഓഫര്‍. 300ന് മുകളിലുള്ള പ്ലാനുകള്‍ക്കാണ് ഓഫര്‍. 

മൊബിക്യൂക്ക്

59 രൂപയാണ് ഈ ഓണ്‍ലൈന്‍ പേമെന്‍റ് ആപ്പ് ജിയോ റീചാര്‍ജിന് ക്യാഷ്ബാക്കായി നല്‍കുക. 'JIOMBK' എന്ന പ്രമോകോഡ് ഉപയോഗിച്ച് സ്വന്തമാക്കാവുന്ന ഓഫര്‍ 399 രൂപ പ്ലാനിന് മാത്രമാണ് ബാധകം.