Asianet News MalayalamAsianet News Malayalam

സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി ലാഭിക്കാന്‍ 8 വഴികള്‍

8 ways to save smartphone battery
Author
Thiruvananthapuram, First Published May 30, 2016, 8:32 AM IST

ഫോണ്‍ ചൂടത്ത് വെയ്ക്കാതിരിക്കുക

ഫോണ്‍ കാറിന്റെ ഡാഷ്‌ബോര്‍ഡിലും ബൈക്കിന്റെ ടാങ്ക് കവറിലുമൊക്കെ വെയ്ക്കുന്ന ശീലമുള്ളവരാണ് മിക്കവരും. എന്നാല്‍, ഇത് ഫോണിന്റെ ബാറ്ററിക്ക് നല്ലതല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചൂടുള്ള അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്ന ഫോണുകളുടെ ബാറ്ററിക്ക് പെട്ടെന്ന് കേട് വരും. ഫോണ്‍ ചൂടാകുന്നത് ഒഴിവാക്കിയാല്‍ ബാറ്ററി കേടാകാതെ ഇരിക്കും.

 ഫ്രീ ആപ്‌സിനെ അധികം ആശ്രയിക്കല്ലെ

സൗജന്യമായി നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. ചുമ്മാ കിട്ടുന്നതല്ലേ, എല്ലാം കുത്തി നിറച്ചേക്കാം എന്ന് കരുതരുത്. സൗജന്യമായി ലഭിക്കുന്ന മിക്ക ആപ്പുകളിലും പരസ്യങ്ങള്‍ ഉണ്ടാകും. ഈ പരസ്യങ്ങള്‍ റണ്‍ ചെയ്യുമ്പോള്‍ ബാറ്ററിയുടെ ആയുസ് കുറയും. ശരാശരി രണ്ട് മണിക്കൂര്‍ വരെ ബാറ്ററി ആയുസ് കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ലൊക്കേഷന്‍ ട്രാക്കര്‍ ഓഫ് ചെയ്യുക

ജിപിഎസ് ഓണാണെങ്കില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരന്തരം ഉപയോക്താവിന്‍റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് കൊണ്ടേയിരിക്കും. യൂബര്‍ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ ലൊക്കേഷന്‍ ഓണാക്കേണ്ടതുണ്ട്. ലൊക്കേഷന്‍ ട്രാക്കര്‍ ഓഫ് ചെയ്ത് വെച്ചിട്ട്, പിന്നീട് ആവശ്യമുള്ളപ്പോള്‍ മാത്രം ഓണാക്കുന്നതാണ് ബാറ്ററി ലൈഫിന് നല്ലത്.

ഫോണ്‍ ഏറെ നേരത്തേക്ക് ചാര്‍ജിംഗിന് ഇടാതിരിക്കുക

നിരന്തരമായി ഫോണ്‍ ചാര്‍ജിംഗിന് കുത്തിയിടുന്നത് ഒഴിവാക്കി ഇടയ്ക്ക് ഇടയ്ക്ക് കുത്തിയിട്ട് ഫുള്‍ ചാര്‍ജ് ആക്കുന്നതാണ്. മൂന്ന് ഘട്ടമായി ബാറ്ററി ചാര്‍ജ് ചെയ്യുന്നത് ബാറ്ററി ഏറെക്കാലം തകരാറില്ലാതെ നിലനില്‍ക്കാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഡിസ്‌പ്ലെ ബ്രൈറ്റ്‌നെസ് കുറച്ചു വെയ്ക്കുക

എല്ലാ സ്മാര്‍ട്ട്‌ഫോണുകളുടെയും ഡിസ്‌പ്ലെ ബ്രൈറ്റ്‌നെസ് ക്രമീകരിക്കാന്‍ സാധിക്കും. എല്ലാ ഫോണുകളിലും പെട്ടെന്ന് ക്രമീകരിക്കാന്‍ പറ്റുന്ന തരത്തിലാണ് ഡിസ്‌പ്ലെ സെറ്റിംഗ്‌സുള്ളത്. സ്‌ക്രീന്‍ ലോക്കായി കഴിയുമ്പോള്‍ തന്നെ ഫോണ്‍ സ്ലീപ്പ് മോഡിലേക്ക് മാറാനുള്ള സെറ്റിംഗ്‌സും ഫോണുകളില്‍ ലഭ്യമാണ്.

ആപ് അപ്‌ഡേറ്റ് വൈഫൈയിലൂടെ മാത്രം

മൊബൈല്‍ ഡേറ്റാ ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ ബാറ്ററി കുറയുമെന്ന കാര്യം അറിയാമല്ലോ. മൊബൈല്‍ ഡേറ്റയിലൂടെയാണ് ആപ്പ് അപ്‌ഡേറ്റെങ്കില്‍ ബാറ്ററി പെട്ടെന്ന് തീരും. ഇത് ഒഴിവാക്കുന്നതിനായി ആപ് അപ്‌ഡേറ്റുകള്‍ വൈഫൈയിലൂടെ മാത്രം എന്ന് സെറ്റിംഗ്‌സില്‍ ക്രമീകരിക്കാന്‍ സാധിക്കും. 

ലോ പവര്‍ മോഡ് ഓണാക്കുക

ആന്‍ഡ്രോയിഡ് 5.0 ന് മുകളിലേക്കുള്ളവയില്‍ ബാറ്ററി സേവര്‍ മോഡുണ്ട്. ബാറ്ററി 15 ശതമാനത്തില്‍ എത്തുമ്പോള്‍ ഇത് പ്രവര്‍ത്തിച്ച് തുടങ്ങും. ബാക്ക്ഗ്രൗണ്ട് ആപ്പ് റീഫ്രെഷ്, ലൊക്കേഷന്‍ ട്രാക്കര്‍, സിങ്കിംഗ് എന്നിവ ഡിസേബിളാകും. മാര്‍ഷ്‌മെല്ലോയിലാണെങ്കില്‍ ഫോണ്‍ ഡീപ് സ്ലീപ് മോഡിലേക്ക് മാറും. ബാറ്ററി സ്റ്റാന്‍ഡ് ബൈ ടൈം ഇരട്ടിയാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

 

ഫ്‌ളൈറ്റ് മോഡ്

ഫോണും ടവറും തമ്മിലുള്ള അകലം ബാറ്ററിയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. നിങ്ങള്‍ ടവറില്‍നിന്ന് ഏറെ അകലെ, അതായത് നെറ്റുവര്‍ക്ക് കവറേജ് തീരെ ഇല്ലാത്ത സ്ഥലത്താണെങ്കില്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലാക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ നിരന്തരമായി നെറ്റുവര്‍ക്ക് സെര്‍ച്ച് നടത്തി നിങ്ങളുടെ ഫോണ്‍ ഓഫാകാന്‍ സാധ്യത കൂടുതലാണ്.

 

Follow Us:
Download App:
  • android
  • ios