ദില്ലി: 3ജി/4ജി പാക്കില്‍ 67 ശതമാനം അധിക ഡാറ്റയാണ് പ്രമുഖ സ്വകാര്യ ടെക് കമ്പനികള്‍ കഴിഞ്ഞ ദിനങ്ങള്‍ പ്രഖ്യാപിച്ചത്. ആകര്‍ഷകമായ ഓഫറുകളുമായി റിലയന്‍സിന്റെ ജിയോ 4ജി അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് ടെലികോം കമ്പനികള്‍ തങ്ങളുടെ നിരക്കുകളില്‍ കുറവ് വരുത്തിയത്.
റിലയന്‍സിന്റെ 4ജി സിം വാങ്ങുന്നവര്‍ക്ക് ഇന്റര്‍നെറ്റ് താരിഫില്‍ 90 ദിവസം അണ്‍ലിമിറ്റഡ് 4ജി ഇന്റര്‍നെറ്റും വോയ്‌സ് കോളുമാണ് റിലയന്‍സ് നല്‍കുന്നത്‍. തങ്ങളുടെ വരിക്കാര്‍ കൂട്ടത്തോടെ റിലയന്‍സിന്‍റെ ഓഫറിന് പിന്നാലെ പോകുമോ എന്നതാണ് കമ്പനികളെ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്.
എയര്‍ടെല്‍,ഐഡിയ,വൊഡാഫോണ്‍ ടെലികോം കമ്പനികളുടെ പുതിയ താരിഫ്
ഡാറ്റ, നിരക്ക് ബ്രാക്കറ്റില്‍ പഴയ ഡാറ്റ
ഏയര്‍ടെല്‍
580 എംബി - 145 രൂപ (440എംബി)
3ജിബി - 455 രൂപ (2ജിബി)
5ജിബി- 655 രൂപ (3ജിബി)
6ജിബി- 755 രൂപ (5ജിബി)
7ജിബി -855 രൂപ (5ജിബി)
10 ജിബി - 989 രൂപ (6.5 ജിബി)
ഐഡിയ
2ജിബി -349 രൂപ
5ജിബി -649 രൂപ
10 ജിബി- 990 രൂപ
വോഡാഫോണ്‍
5ജിബി - 650 രൂപ (3ജിബി)
3ജിബി - 449 രൂപ (2ജിബി)
10ജിബി - 999 രൂപ (6ജിബി)
50 എംബി - 12രൂപ (30എംബി)
