തമിഴ് സൂപ്പര്‍ താരം രജനീകാന്തിന് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അരങ്ങേറ്റം

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അരങ്ങേറ്റം. തന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ശക്തമായ സൂചനകള്‍ നല്‍കുന്ന സൂപ്പര്‍താരം ഇന്നലെയാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ ട്വിറ്ററില്‍ ഉള്ള രജനീകാന്ത് എന്നാല്‍ അതില്‍ അത്ര സജീവമല്ല. വണക്കം എന്നതാണ് ഫേസ്ബുക്കില്‍ രജനീകാന്ത് ആദ്യം കുറിച്ചത്. ആദ്യദിനത്തില്‍ തന്നെ ലക്ഷങ്ങളാണ് ഫേസ്ബുക്കിലും, ഫേസ്ബുക്ക് നിയന്ത്രിത ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോം ആയ ഇന്‍സ്റ്റഗ്രാമിലും സൂപ്പര്‍ സ്റ്റാറിനെ പിന്തുടരുന്നത്. അടുത്ത് തന്നെ രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്ന രജനിയുടെ ഒരുക്കങ്ങളുടെ ഭാഗമാണ് പുതിയ അക്കൌണ്ടുകള്‍ എന്നാണ് റിപ്പോര്‍ട്ട്.