Asianet News MalayalamAsianet News Malayalam

തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ഏയര്‍സെല്‍

  •  പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഏയര്‍സെല്‍ അപേക്ഷ നല്‍കി
Aircel files for bankruptcy

ദില്ലി:  പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഏയര്‍സെല്‍ അപേക്ഷ നല്‍കി. നാ​ഷ​ണ​ൽ ലോ ​ട്രൈ​ബ്യൂ​ണിലാണ് കമ്പനി ഡയറക്ടര്‍ ടി അനന്തകൃഷ്ണനാണ് അപേക്ഷ നല്‍കിയത്. ഇപ്പോഴുള്ള നഷ്ടത്തില്‍ നിന്നും ഏയര്‍സെല്ലിനെ ഉയര്‍ത്തികൊണ്ടുവരാന്‍ 100 കോ​ടി ഡോ​ള​റെ​ങ്കി​ലും നി​ക്ഷേ​പം ന​ട​ത്ത​ണ​മെ​ന്ന് പ്ര​മോ​ട്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.  എന്നാല്‍ ക​ട​ബാ​ധ്യ​ത വീ​ട്ടാ​ൻ വ​ഴി​യി​ല്ലാ​താ​യ ക​മ്പനി പറയുന്നു.

പപ്പരായി പ്രഖ്യാപിച്ചല്‍ ഏയര്‍സെല്‍ പ്രവര്‍ത്തനം നിര്‍ത്തും. എ​യ​ൽ​സെ​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​തോ​ടെ റി​ല​യ​ൻ​സ് ജി​യോ, എ​യ​ർ​ടെ​ൽ, ഐ​ഡി​യ, വോ​ഡ​ഫോ​ണ്‍ എ​ന്നി​വ മാ​ത്ര​മാ​കും ഇന്ത്യന്‍ ടെലികോം മേഖലയിലെ കമ്പനികള്‍. 

മ​ലേ​ഷ്യ​യി​ലെ നി​ക്ഷേ​പ​ക​ൻ അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ മാ​ക്സി​സു​മാ​യി സ​ഹ​ക​രി​ച്ചു തു​ട​ങ്ങി​യ എ​യ​ൽ​സെ​ലി​ന് 15,500 കോ​ടി​യു​ടെ ക​ട​മു​ണ്ട്. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്‍​സോ​ർ​ഷ്യ​മാ​ണ് എ​യ​ർ​സെ​ല്ലി​നു വാ​യ്പ ന​ൽ​കി​യ​ത്. ബാ​ങ്കു​ക​ൾ​ക്കു പു​റ​മേ ട​വ​ർ കമ്പനികള്‍ക്കും ടെ​ലി​കോം ഉ​പ​ക​ര​ണ നിര്‍മ്മാതാക്കള്‍ക്കും വ​ലി​യ തു​ക ഏയര്‍സെല്‍ ന​ല്കാ​നു​ണ്ട്.

ഇ​നി പ​ണ​മി​റ​ക്കാ​ൻ ത​യാ​റി​ല്ലെ​ന്ന് അ​ന​ന്ത​കൃ​ഷ്ണ​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ക​മ്പനി ക​ട​ക്കാ​രി​ൽ​നി​ന്നു ര​ക്ഷ​നേ​ടി പാ​പ്പ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. 5000ലേ​റെ ജീ​വ​ന​ക്കാ​രു​ണ്ട്.

Follow Us:
Download App:
  • android
  • ios