പുതിയ നിരക്ക് അനുസരിച്ച് 51 രൂപയ്‌ക്ക് റീചാര്‍ജ്ജ് ചെയ്‌താല്‍ നിബന്ധനകളോടെ ഒരു ജിബി ഡാറ്റ ഉപയോഗിക്കാനാകും. പക്ഷെ ഈ ഓഫര്‍ ലഭിക്കുന്നതിനായി ആദ്യം 1498 രൂപയ്‌ക്ക് റിചാര്‍ജ്ജ് ചെയ്യണമെന്ന് മാത്രം. 1498 രൂപയ്‌ക്ക് റീചാര്‍ജ്ജ് ചെയ്‌താല്‍ 28 ദിവസത്തേക്ക് ഒരു ജിബി 4ജി ഡാറ്റ 28 ദിവസത്തെ കാലാവധിയില്‍ ഉപയോഗിക്കാനാകും. തുടര്‍ന്നുള്ള ഓരോ ജിബിക്കും 51 രൂപയ്‌ക്കാണ് ചാര്‍ജ്ജ് ചെയ്യേണ്ടത്. 12 മാസമാണ് കാലാവധി. ഈ 12 മാസത്തിനുള്ളില്‍ എത്ര തവണ വേണമെങ്കിലും 51 രൂപയ്‌ക്ക് ചാര്‍ജ്ജ് ചെയ്‌തു ഒരു ജിബി വീതം ഉപയോഗിക്കാനാകുമെന്നതാണ് ആകര്‍ഷകമായ ഓഫര്‍.

ഇതേപോലെ തന്നെ 748-99 രൂപാ പ്ലാനും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. അതായത് 748 രൂപയ്‌ക്ക് ചാര്‍ജ് ചെയ്‌ത് 28 ദിവസത്തേക്ക് ഒരു ജിബി ഉപയോഗിക്കുകയും തുടര്‍ന്ന് 99 രൂപയ്‌ക്ക് ചാര്‍ജ് ചെയ്‌തു ആറുമാസത്തേക്ക് ഒരു ജിബി ഉപയോഗിക്കാനുമാകും. ഈ ആറുമാസത്തിനിടെ എത്രതവണ വേണമെങ്കിലും 99 രൂപയ്‌ക്ക് ചാര്‍ജ് ചെയ്‌ത് ഒരു ജിബി വീതം ഉപയോഗിക്കാനാകും. ദില്ലിയിലാണ് പുതിയ 4ജി പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 മുതല്‍ രാജ്യത്തെ മറ്റു ടെലികോം സര്‍ക്കിളുകളിലും ഈ പ്ലാനുകള്‍ അവതരിപ്പിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ടെലിന്റെ ചുവടുപിടിച്ച് ഐഡിയ, വൊഡാഫോണ്‍ എന്നീ കമ്പനികളും വന്‍ ഓഫറുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.