ദില്ലി: ജിയോയ്ക്കെതിരെ ഏയര്‍ടെല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. പൊയന്‍റ് ഓഫ് ഇന്‍റര്‍കണക്ഷന്‍ സംബന്ധിച്ചാണ് ഏയര്‍ടെല്ലിന്‍റെ ഇപ്പോഴത്തെ പരാതി. രണ്ട് നെറ്റ്വര്‍ക്കുകള്‍ തമ്മിലുള്ള കോളുകള്‍ കണക്ട് ചെയ്യാനുള്ള സംവിധായമാണ് പൊയന്‍റ് ഓഫ് ഇന്‍റര്‍കണക്ഷന്‍. ഇത് കൂടുതലായി ഉപയോഗിച്ച് ജിയോ തങ്ങളുടെ പരാജയം മറച്ചുവയ്ക്കുകയാണ് എന്നാണ് ഏയര്‍ടെല്ലിന്‍റെ പരാതി.

സെപ്തംബര്‍ 5ന് പ്രവര്‍ത്തനം ആരംഭിച്ചതാണ് ജിയോ. ജിയോയുടെ പ്രവര്‍ത്തനങ്ങള്‍ വിപണിയിലെ മത്സരക്ഷമതയില്ലാതാക്കുന്നതും, തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഏയര്‍ടെല്‍ ചൊവ്വാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഓഫീസിലേക്ക് പരാതി പോയിരിക്കുന്നത്. ഇതിന്‍റെ ഒരു കോപ്പി ടെലികോം മന്ത്രി മനോജ് സിന്‍ഹയ്ക്കും ഏയര്‍ടെല്‍ നല്‍കിയിട്ടുണ്ട്.