എയര്‍ടെല്‍ പ്രീപെയിഡ് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫര്‍. രാവിലെ 3 മണി മുതല്‍ അഞ്ച് മണിവരെ ഡൗണ്‍ലോഡുകള്‍ ചെയ്താല്‍ 50% വരെ ഡേറ്റ നിങ്ങള്‍ക്ക് തിരിച്ചു ലഭിക്കുമെന്നതാണ് പുതിയ ഓഫര്‍. ഈ ഓഫറിന് അധിക ചാര്‍ജ്ജ് ഈടാക്കുന്നതല്ല. ഇത് നിലവിലുളള ഡാറ്റ പാക്കുകളില്‍ തന്നെ പ്രവര്‍ത്തിക്കുന്നു, മറ്റു പാക്കുകള്‍ ആവശ്യമില്ല. 

അധിക സബ്ക്രിപ്ഷനോ മറ്റു ഓപ്ഷനോ വേണ്ട. എയര്‍ടെല്‍ ഹാപ്പി ഹവേഴ്‌സ് ആപ്പ് ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഓട്ടോമാറ്റിക്കായി തിരഞ്ഞെടുക്കാന്‍ കഴിയും. വീഡിയോ ഡൗണ്‍ലോഡിനും മറ്റും ഉപകാരമുള്ള ഓഫറായിരിക്കും ഇത്.

അതിനു ശേഷം 3എഎം- 5എഎം എന്ന സമയവും തിരഞ്ഞെടുത്താല്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാല്‍ സാധിക്കും. ഉപഭോകാതാവ് 50എംബി വീഡിയോ ഡൗണ്‍ലോഡ് ചെയ്താല്‍ 25% ഡാറ്റ തിരിച്ച് ലഭിക്കുന്നതാണ്. ഈ ഡാറ്റ തിരിച്ച് ലഭിക്കുന്നത് രാവിലെ 6എഎമ്മിനാണ്.