ജിയോയ്ക്കെതിരായ ഏയര്‍ടെല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസ് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദിവസം 1 ജിബി 4ജി ഡാറ്റയും, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്.ടി.ഡി കോളും ആണ് ഏയര്‍ടെല്‍ വാഗ്ദാനം ഇതിനായി 28 ദിവസത്തേക്ക് മുടക്കേണ്ടത് 345 രൂപയാണ്.

ജിയോ 303 രൂപയ്ക്കാണ് ഒരു മാസം 30 ജിബി ഇന്‍റര്‍നെറ്റ് ഡാറ്റയും ഫ്രീകോളും നല്‍കുന്നത്. ഇതിന് സമാനമാണ് ഓഫര്‍ എങ്കിലും ദിവസത്തെ 1ജിബി നെറ്റില്‍ 500 ജിബി പകലും. 500 ജിബി വൈകീട്ടും എന്ന രീതിയിലാണ് ഏയര്‍ടെല്‍ ക്രമീകരിച്ചിരിക്കുന്നത് എന്നാണ് ഇ.ടി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒപ്പം മാര്‍ച്ച് 31ന് ആകം ഏയര്‍ടെല്‍ 4ജിയിലേക്ക് മാറുന്ന ഉപയോക്താക്കള്‍ക്ക് ആയിരിക്കും ഈ സേവനം ലഭിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ഈ ഓഫര്‍ മാര്‍ച്ച് 31നകം സ്വീകരിക്കുന്നവര്‍ക്ക് അടുത്ത 11 മാസം ഈ ഓഫര്‍ അനുഭവിക്കാന്‍ സാധിക്കും. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.