എയര്‍ടെല്‍ 10 ജിബി ഡാറ്റ ഫ്രീയായി കൂടുതല്‍ നല്‍കുന്നു. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. മൂന്ന് മാസത്തേക്ക് ഇത്തരത്തില്‍ 30 ജിബി അധിക ഡാറ്റയാണ് ഉപഭോക്താവിന് ലഭ്യമാകുക. ഏപ്രില്‍ 10 വരെ 10 ജിബി ഡാറ്റ അധികമായി നല്‍കുന്ന ഡാറ്റ സര്‍പ്രെസ് ഓഫര്‍ എയര്‍ടെല്‍ ലഭ്യമാക്കിയിരുന്നു.
ഈ ഓഫര്‍ ഏപ്രില്‍ 30 വരെ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 399 രൂപയ്ക്ക് 70 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്ന ഓഫറും എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു.
309 രൂപയ്ക്ക് മൂന്ന് മാസത്തേയ്ക്ക് പ്രൈം ഉപഭോക്താക്കള്‍ക്കാക്ക് 4ജി വേഗതയില്‍ പ്രതിദിനം 1 ജിബി ഡാറ്റയും സൗജന്യ കോളുകളും എസ്എംഎസുകളുമാണ് ജിയോ നല്‍കിവരുന്നത്.
