ഉപഭോക്താക്കൾക്കായി ജിയോയെ വെല്ലുന്ന സൗജന്യ ഡാറ്റാ ഓഫറുമായി എയർടെൽ. 30 ജിബി 4G ഡാറ്റായാണ് ജൂലൈ 1 മുതൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുക. എയർട്ടലിന്‍റെ 'മൺസൂൺ സർപ്രൈസിന്‍റെ ഭാഗമായാണ് ഈ ഓഫർ.

കൂടാതെ മൂന്ന് മാസത്തേക്ക് പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് 10 ജിബി സൗജന്യ ഡാറ്റയും ലഭിക്കും. 499, 649, 799 എന്നീ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലാണ് സൗജന്യ ഓഫർ ലഭിക്കുക. എയർടെലിന്റെ 'മൈ എയർട്ടൽ' ആപ്പിലൂടെ ഈ ഓഫർ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാം. 4G ഫോണിൽ മാത്രമേ ഓഫര്‍ ലഭിക്കുകയുളളൂ. മൂന്ന് മാസമാണ് ഓഫറിന്‍റെ കാലാവധി.

ആന്‍ഡ്രോയിഡ്, ഐഫോൺ ഉപഭോക്താക്കള്‍ അധിക 30GB ഡാറ്റ ലഭിക്കുന്നതിനായി പ്ലേസ്റ്റോറിൽ നിന്നും എയർട്ടൽ ടിവി ആപ്പ് ഡൗൺലോഡ് ചെയ്ത് ഓഫർ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. ജിയോ ഓഫറുകളെ വെല്ലുന്ന ഓഫറണാണ് എയര്‍ടെല്ലിന്‍റെ 'മൺസൂൺ സർപ്രൈസ് ഓഫര്‍. വമ്പന്‍ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ തിരിച്ചുപിടിക്കാനുള്ള നീക്കമാണ് എയര്‍ടെല്ലിന്‍റേത്.