എയർടെൽ വൻ ഡാറ്റ ഓഫറുകളുമായി രംഗത്ത്. ജിയോയുടെ 149 പ്ലാനിനെ മറികടക്കാൻ ലക്ഷ്യമിട്ട് എയർടെലും ഇതേ പ്ലാൻ അവതരിപ്പിച്ചു. എയർടെല്ലിന് നേരത്തെ തന്നെ 149 രൂപ പ്ലാൻ ഉണ്ട്. എന്നാൽ പുതുക്കിയ നിരക്ക് പ്രകാരം 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരഞ്ഞെടുത്ത സർക്കിളുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ ഓഫര്‍ ലഭ്യമാകുന്നത്. 149 പ്ലാനിൽ അൺലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ്, ദിവസം ഒരു ജിബി ഡേറ്റ ലഭിക്കും. അതേസമയം, 179 പ്ലാനിലും 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ നല്‍കുന്നുണ്ട്. 149 പ്ലാൻ എല്ലാ വരിക്കാര്‍ക്കും നൽകുന്നതോടെ 179 പ്ലാൻ ഉപേക്ഷിച്ചേക്കുമെന്നാണ് കരുതുന്നത്. 

ഇതിനു പുറമെ എയർടെല്ലിന്റെ 399 രൂപ പ്ലാനിന്റെ കാലാവധി 70 ൽ നിന്ന് 84 ദിവസമായി ഉയർത്തി. എന്നാൽ ജിയോയുടെ 398 പ്ലാനിന്റെ (ദിവസം 1.5 ജിബി ഡേറ്റ) കാലാവധിയും 70 ദിവസമാണ്. 399 രൂപ പ്ലാനിന്റെ ( ദിവസം 1ജിബി ഡേറ്റ) കാലാവധി 84 ദിവസമാണ്.