ദില്ലി: ജിയോയുടെ ന്യൂഇയര്‍ ഓഫര്‍ ഒരുകൊല്ലത്തെക്കും കൂടി പദ്ധതി നീട്ടിയ ജിയോയുടെ നീക്കം കനത്ത പ്രഹരമാണ് ടെലികോം കമ്പനികള്‍ക്ക് നല്‍കിയത്. ഇതിനെ തുടര്‍ന്ന് ടെലികോം കമ്പനികള്‍ ട്രായിയെ സമീപിച്ചിരുന്നെങ്കിലും ട്രായി ജിയോയ്ക്ക് അനുകൂലമായ നടപടിയുമായി നില്‍ക്കുകയാണ്. ഇതിന് എതിരെ വോഡഫോണ്‍ ദില്ലി ഹൈക്കോടതിയില്‍ എത്തിയിരുന്നു. അതിനിടയിലാണ് ഭാരതി ടെലികോം 5 നിര്‍ദേശങ്ങളുമായി ട്രായിയെ സമീപിച്ചിരിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ കാണാം.

പ്രവേശത്തെ തുടര്‍ന്നു മത്സരം കടുത്ത സാഹചര്യത്തില്‍ പുതിയ ശിപാര്‍ശകളുമായി ഭാരതി എയര്‍ടെല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യയെ (ട്രായ്‌) സമീപിച്ചു.

 നിരക്ക്‌ സംരക്ഷണം: പുതിയ പ്രമോഷണല്‍ ഓഫറുകള്‍ നല്‍കുന്നത്‌ അധികമായി നല്‍കുന്ന സേവനമായിരിക്കണം. നിശ്‌ചയിച്ച്‌ ഉറപ്പിച്ച അടിസ്‌ഥാന നിരക്കുകള്‍ ഇല്ലാതാക്കുന്ന തരത്തിലുള്ള ഓഫറുകള്‍ നല്‍കാന്‍ ആരെയും അനുവദിക്കരുതെന്നാണ്‌ സേവന ദാതാക്കളുടെ പ്രധാന ശിപാര്‍ശ. 

കാലാവധി: പ്രമോഷണല്‍ ഓഫറുകള്‍ നല്‍കുന്നത്‌ വിശേഷ സീസണുകളുടേയോ ഉത്സവങ്ങളുടേയോ ഭാഗമായായിരിക്കണം. ഇവയ്‌ക്ക്‌ 30 ദിവസത്തില്‍ കൂടുതല്‍ കാലാവധി നല്‍കാനും പാടില്ല. ജിയോ തങ്ങളുടെ പ്രരംഭ സൗജന്യ ഓഫറുകള്‍ മറ്റു സേവന ദാതാക്കളുടെ കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചും മാര്‍ച്ച്‌ 31 വരെ നീട്ടിയിരുന്നു. 

നല്‍കുന്ന ഓഫറുകളുടെ എണ്ണം: ഒരു ദാതാവിന്‌ ഒരു ഉപയോക്‌താവിന്‌ നല്‍കാവുന്ന ഓഫറുകര്‍ക്ക്‌ പരിധി നിശ്‌ചയിക്കണമെന്നതാണ്‌ മറ്റു സേവന ദാതാക്കളുടെ മറ്റൊരു പ്രധാന നിര്‍ദേശം. നല്‍കാവുന്ന ഓഫറുകള്‍ വര്‍ഷാടിസ്‌ഥാനത്തിലോ പാദാടിസ്‌ഥാനത്തിലോ നിശ്‌ചയിക്കണമെന്നതാണ്‌ പ്രധാന നിര്‍ദേശം.

ശിക്ഷ: ഏതെങ്കിലും തരത്തില്‍ ട്രായിയുടെ നിര്‍ദേശങ്ങളും നിയമങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാത്ത ദാതാക്കളെ നിയമപരമായിത്തന്നെ നേരിടണമെന്നതാണു സേവന ദാതാക്കളുടെ അടുത്ത നിര്‍ദേശം.

നടപ്പാക്കുന്നതിലുള്ള ഏകത: പുതിയ ഓഫറുകള്‍ നടപ്പിലാക്കുന്നതിനു മുമ്പ്‌ ഒരു പൊതുനയം ഏര്‍പ്പെടുത്തണം. ഓഫറുകള്‍ നല്‍കുന്നതിന്‌ 72 മണിക്കൂര്‍ മുമ്പ്‌ എങ്കിലും ഇക്കാര്യം ട്രായിയെ ദാതാക്കള്‍ അറിയിച്ചിരിക്കണം.