Asianet News MalayalamAsianet News Malayalam

ഏയര്‍ടെല്ലിന്‍റെ 4ജി ഫോണ്‍: പുതിയ വിശേഷങ്ങള്‍

Airtel Said to Be in Talks With Handset Companies 4G Smartphone
Author
First Published Sep 14, 2017, 2:33 PM IST

ജിയോഫോണ്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ കച്ചകെട്ടിയിരിക്കുകയാണ് ഏയര്‍ടെല്‍. ഇതിനായി പുതിയ 4ജി ഫോണിന്‍റെ പണിപ്പുരയിലാണ് ഏയര്‍ടെല്‍. വിവിധ ഫോണ്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് 2500-2700 രൂപ നിലവാരത്തിലുള്ള ഫോണ്‍ ആണ് ഏയര്‍ടെല്‍ നിര്‍മ്മിക്കുന്നത്. ഈയടുത്താണ് 1500 രൂപയ്ക്ക് പുതിയ ഫോണുമായി ജിയോ രംഗത്തെത്തിയത്. മൂന്നു വര്‍ഷം കഴിഞ്ഞ് ഫോണ്‍ തിരിച്ചു കൊടുക്കുമ്പോള്‍ ഈ തുകയും തിരിച്ചു നല്‍കും എന്നാണു ജിയോയുടെ വാഗ്ദാനം. 

അതുകൊണ്ടുതന്നെ ഇതിനെ 'ഫ്രീ 4ജി ഫോണ്‍' എന്നാണ് ജിയോ വിശേഷിപ്പിച്ചത്. എന്നാല്‍ കുറച്ചു കൂടി വില കൂടിയാലും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കി ഹാന്‍ഡ്‌സെറ്റ് ഇറക്കിയാല്‍ ആളുകള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് എയര്‍ടെല്‍ മുന്നോട്ടു പോകുന്നത്. ദീപാവലി സീസണില്‍ മിക്കവാറും ഈ ഫോണ്‍ അവതരിപ്പിക്കും എന്നാണ് എയര്‍ടെലുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. 

കൂടെ മികച്ച വോയ്‌സ്, ഡാറ്റ പ്ലാനുകളും പ്രതീക്ഷിക്കാം. നാലിഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ ക്യാമറ, വോള്‍ടി, 1ജിബി റാം, മികച്ച ബാറ്ററി ദൈര്‍ഘ്യം എന്നിവയൊക്കെയാണ് ഈ ഫോണിന്റെ സവിശേഷതകളായി പറയുന്നത്.ബുക്കിംഗ് എപ്പോള്‍ ആരംഭിക്കുമെന്ന കാര്യം അറിവായിട്ടില്ല.

Follow Us:
Download App:
  • android
  • ios