Asianet News MalayalamAsianet News Malayalam

റെഡ്മീ കെ സീരിസ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, ആമസോണ്‍ പ്രൈം എച്ച്ഡി വീഡിയോകള്‍ ഇനി കാണം

പ്രൈം വീഡിയോ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഇപ്പോള്‍ ഈ ഫോണുകളിലൂടെ എല്ലാ എച്ച്ഡി റെസല്യൂഷന്‍ ഉള്ളടക്കവും പൂര്‍ണ്ണ മിഴിവില്‍ കാണാന്‍ കഴിയും

amazon prime hd video available in redmi k series
Author
New Delhi, First Published Dec 20, 2019, 5:40 PM IST

ഇന്ത്യയില്‍ റെഡ്മി കെ20, റെഡ്മി കെ20 പ്രോ എന്നിവ ഷവോമിയുടെ പ്രീമിയം വിഭാഗങ്ങളിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്. എന്നാല്‍, ആമസോണ്‍ പ്രൈം വീഡിയോയില്‍ എച്ച്ഡി വീഡിയോ പ്ലേബാക്കിനുള്ള പിന്തുണ ഇതിലില്ലെന്നത് വലിയൊരു നഷ്ടമായിരുന്നു. ഒടുവില്‍ ഇതാ, പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നു. ആമസോണ്‍ പ്രൈം വീഡിയോയുടെ ഏറ്റവും പുതിയ അപ്ലിക്കേഷന്‍ അപ്‌ഡേറ്റില്‍, എച്ച്ഡി വീഡിയോകളുടെ പ്ലേബാക്കിനുള്ള സപ്പോര്‍ട്ട് റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ എന്നിവയില്‍ അനുവദിച്ചു. 

പ്രൈം വീഡിയോ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഇപ്പോള്‍ ഈ ഫോണുകളിലൂടെ എല്ലാ എച്ച്ഡി റെസല്യൂഷന്‍ ഉള്ളടക്കവും പൂര്‍ണ്ണ മിഴിവില്‍ കാണാന്‍ കഴിയും. റെഡ്മി കെ 20 സീരീസിന് ഫുള്‍ എച്ച്ഡി + റെസല്യൂഷന്‍ പിന്തുണയ്ക്കാന്‍ കഴിയും, അതിനര്‍ത്ഥം ഉപയോക്താക്കള്‍ക്ക് ഈ ഫോണുകളിലെ എല്ലാ 1080പി ഉള്ളടക്കങ്ങളും കാണാന്‍ കഴിയുമെന്നാണ്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് ഉള്ളടക്കം 4കെ റെസല്യൂഷനില്‍ സ്ട്രീം ചെയ്യാനും കഴിയും.

അപ്‌ഡേറ്റ് ഘട്ടം ഘട്ടമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണത്രേ. ഉപയോക്താക്കള്‍ ഗൂഗിള്‍പ്ലേ സ്‌റ്റോറിലെ ആമസോണ്‍ പ്രൈം വീഡിയോ അപ്ലിക്കേഷനിലേക്കുള്ള അപ്‌ഡേറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍, എച്ച്ഡി റെസല്യൂഷനില്‍ വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുന്നതിന് കുറച്ച് സമയമെടുക്കും. ഈ വര്‍ഷം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളുടെ കാര്യത്തില്‍ റെഡ്മി കെ20, റെഡ്മി കെ20 പ്രോ എന്നിവയെ ഷവോമി തങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റെഡ്മി കെ20 മോഡലുകള്‍ രണ്ടും ഇന്ത്യയിലെ ഷവോമിയുടെ മുന്‍നിര ഫോണുകളാണ്. രണ്ട് ഫോണുകളും ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ എംഐയുഐ 11 ല്‍ പ്രവര്‍ത്തിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റ്, 4000 എംഎഎച്ച് ബാറ്ററിയുടെ പിന്തുണ എന്നിവ സഹിതം റെഡ്മി കെ20 പ്രോ ഏറ്റവും ശക്തമായ ഫോണാണ്. റെഡ്മി കെ 20 ഒരു സ്‌നാപ്ഡ്രാഗണ്‍ 730 ചിപ്‌സെറ്റിന്റെ കാര്യത്തില്‍ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു.

എന്നിരുന്നാലും, അടുത്തിടെ ചൈനയില്‍ റെഡ്മി കെ 20 യുടെ പിന്‍ഗാമിയെ റെഡ്മി കെ 30 രൂപത്തില്‍ ഷവോമി വെളിപ്പെടുത്തിയിട്ടുണ്ട്. 4ജി പതിപ്പിനായി സ്‌നാപ്ഡ്രാഗണ്‍ 730 ജി ചിപ്പും 5 ജി വേരിയന്റിനായി ഒരു സ്‌നാപ്ഡ്രാഗണ്‍ 765 ജി ചിപ്പും റെഡ്മി കെ 20 ന് മുകളിലുള്ള ചില പരിഷ്‌കാരങ്ങളും കെ30-ന് റെഡ്മി നല്‍കുന്നു. 120 ഹേര്‍ട്‌സ് റിഫ്രെഷ് റേറ്റ് ഡിസ്‌പ്ലേയും പുതിയ ക്വാഡ് ക്യാമറ സംവിധാനവും ഇതിലുണ്ട്. എന്നാല്‍ റെഡ്മി കെ 30 പ്രോയുടെ പ്രഖ്യാപനമൊന്നും ഇതുവരെ നടത്തിയിട്ടില്ല.

Follow Us:
Download App:
  • android
  • ios