Asianet News MalayalamAsianet News Malayalam

മ​​​​നു​​​​ഷ്യപ​​​​രി​​​​ണാ​​​​മം: നിര്‍ണ്ണായക തെളിവ് കിട്ടി.?

Ancient skull fossil hints at our ape ancestry
Author
First Published Aug 13, 2017, 5:28 PM IST

നെയ്റോബി: മ​​​​നു​​​​ഷ്യപ​​​​രി​​​​ണാ​​​​മ​​​​ത്തി​​​​ന്‍റെ ര​​​​ഹ​​​​സ്യ​​​​ങ്ങള്‍ വെളിപ്പെടുത്താന്‍ ഉതകുന്ന നിര്‍ണ്ണായക തെളിവ് കിട്ടിയെന്ന് സൂചന. ഒരു കുഞ്ഞന്‍ തലയോട്ടിയാണ് സംഭവം. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കെ​​​​നി​​​​യ​​​​ൻ വ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്ത ആ​​​​ൾ​​​​ക്കു​​​​ര​​​​ങ്ങി​​​​ൻ​​​​കു​​​​ട്ടി​​​​യു​​​​ടെ ഫോ​​​​സി​​​​ലാ​​​​ണു പ​​​​രി​​​​ണാ​​​​മര​​​​ഹ​​​​സ്യം തേ​​​​ടു​​​​ന്ന ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ​​​​ക്കു പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ​​​​ർ​​​​ത്തു​​​​ന്ന​​​​ത്.​​ 

ഫോ​​​​സി​​​​ലി​​​​ന് 130 ല​​​​ക്ഷം വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. ന്യൂയോ​​​​ർ​​​​ക്കി​​​​ലെ സ്റ്റോ​​​​ണി ബ്രൂ​​​​ക് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​ടെ​​​​യും ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ ഡി​​​​അ​​​​ൻ​​​​സാ കോ​​​​ള​​​​ജി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഖ​​​​ന​​​​ന​​​​ത്തി​​​​ലാ​​​​ണു ഫോ​​​​സി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഏ​​​​ഷ്യ​​​​യി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന ഗി​​​​ബ​​​​ണ്‍ എ​​​​ന്ന കു​​​​ര​​​​ങ്ങു​​​​വ​​​​ർ​​​​ഗ​​ത്തി​​ന്‍റേ​​താ​​ണ് ഫോ​​​​സി​​​​ൽ എ​​ന്നു ക​​രു​​തു​​ന്നു. 

എ​​​​ന്നാ​​​​ൽ, ഫോ​​​​സി​​​​ലി​​​​ന്‍റെ ചി​​​​ല ശാ​​​​രീ​​​​രി​​​​ക സ​​​​വി​​​​ശേ​​​​ഷ​​​​ക​​​​ൾ ഗി​​​​ബ​​​​ണി​​ന്‍റേ​​താ​​യി ചേ​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന വാ​​ദ​​വും ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. ആ​​​​ൾ​​​​ക്കു​​​​ര​​​​ങ്ങി​​​​ൽ​​​​നി​​​​ന്നു മ​​​​നു​​​​ഷ്യ​​​​നി​​​​ലേ​​​​ക്കു​​​​ള്ള പ​​​​രി​​​​ണാ​​​​മ​​​​ശൃം​​​​ഖ​​​​ല​​​​യു​​​​ടെ അ​​​​റ്റു​​​​പോ​​​​യ ക​​​ണ്ണി കൂ​​​​ട്ടി​​​​യോ​​​​ജി​​​​പ്പി​​​​ക്കാ​​​​ൻ പു​​​​തി​​​​യ ഫോ​​​​സി​​​​ൽ ഏ​​​​റെ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണു ശാ​​​​സ്​​​​ത്ര​​​​ലോ​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ.

Follow Us:
Download App:
  • android
  • ios