Asianet News MalayalamAsianet News Malayalam

നെയ്യപ്പം തള്ളിപ്പോയത് എങ്ങനെ; ആന്‍ഡ്രോയ്ഡ് നൂഗയുടെ പ്രത്യേകതകള്‍

Android N is now Android Nougat
Author
New Delhi, First Published Jul 1, 2016, 10:49 AM IST

മലയാളികളെ ഏറെ നിരാശപ്പെടുത്തുന്ന ആ തീരുമാനമായിരുന്നു ആന്‍ഡ്രോയ്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പുതിയ പതിപ്പിന്‍റെ പേര്. പുതിയ ആന്‍ഡ്രോയ്ഡിന് നെയ്യപ്പത്തിന്‍റെ പേരിടേണ്ടതില്ലെന്ന് തീരുമാനിച്ച ഗൂഗിള്‍,  പകരം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ നൂഗ (Nougat)എന്ന മിഠായിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. അതായത് ആന്‍ഡ്രോയ്ഡിന്‍റെ പുതിയ വെര്‍ഷന്‍ ഇനി മേലില്‍ ആന്‍ഡ്രോയ്ഡ് നൂഗ എന്നറിയപ്പെടും. ട്വിറ്ററിലൂടെയാണ് പേരിട്ട വിവരം ആന്‍ഡ്രോയ്ഡ് അറിയിച്ചത്.

പുതിയ പതിപ്പിന് ആന്‍ഡ്രോയ്ഡ് എന്‍ എന്ന് പേര് നല്‍കിയ ശേഷം ഇഷ്ടമുള്ള പലഹാരങ്ങളുടെ പേര് തെരഞ്ഞെടുക്കാന്‍ കഴിഞ്ഞമാസം അവസരമുണ്ടായിരുന്നു. കണ്ടെത്തിയ പേരുകളുടെ ചുരുക്കപ്പട്ടികയില്‍ മലയാളികളുടെ നെയ്യപ്പത്തിനും ഇടം ലഭിച്ചതോടെ സൈബര്‍ മലയാളി സമൂഹം ഒന്നടങ്കം നെയ്യപ്പത്തിനായി രംഗത്തിറങ്ങിയിരുന്നു. 

നെയ്യപ്പത്തിന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന ആഹ്വാനം സാമൂഹിക മാധ്യമങ്ങളിലൂടെ പരന്നെങ്കിലും എല്ലാം വിഫലമായിരിക്കുകയാണ്. വൈകാതെ ആന്‍ഡ്രോയ്ഡ് നൂഗ വിവിധ ഗാഡ്ജറ്റുകളിലൂടെ ഉപഭോക്താക്കളുടെ കൈയ്യിലെത്തും. നെയ്യപ്പം എന്ന പേര് ഒരു ഘട്ടത്തില്‍ വോട്ടെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും. ഇത് ലോകത്തിലെ എല്ലാ ഭാഗത്തും ഒരു പോലെ ഉച്ചരിക്കാന്‍ കഴിയില്ല എന്നതിനാല്‍ ഇത് തള്ളിപ്പോകും എന്ന് വിദഗ്ധര്‍ അന്നെ വ്യക്തമാക്കിയിരുന്നു. എങ്കിലും മലയാളിയുടെ ശ്രമം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയിരുന്നു.

അതേ സമയം പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആന്‍ഡ്രോയ്ഡ് നൂഗ എത്തുന്നത്‍. ഈ പ്രത്യേകതകള്‍ ഒന്ന് പരിശോധിക്കാം

സ്പ്‌ളിറ്റ് സ്‌ക്രീന്‍ മോഡ്

ഒരേസമയം ഒന്നിലധികം ആപ്പുകള്‍ തുറക്കാന്‍ കഴിയുന്ന ഈ സ്പ്‌ളിറ്റ് സ്‌ക്രീന്‍ മോഡാണ് ആന്‍ഡ്രോയ്ഡ് എന്നില്‍ ഉള്ളത്. ഐഫോണിലും, എല്‍ജിയുടെ ചില ഫോണുകളിലും ലഭിക്കുന്ന ഈ പ്രത്യേകത ആന്‍ഡ്രോയ്ഡ് എന്‍ ആപ്ഡേന്‍ ചെയ്യുന്ന എല്ലാ ഫോണിലും കിട്ടും.

മള്‍ട്ടിടാസ്‌കിംഗ്

ഒരു ആപ്പില്‍ നിന്നും മറ്റൊന്നിലേയ്ക്ക് പോവാന്‍ വളരെ സൗകര്യമുള്ള ഇന്‍റര്‍ഫേസ് ആണ് ഇതിന്. റീസന്റ് ആപ്‌സ് ബട്ടണില്‍ പോയി നോക്കിയാല്‍ തൊട്ടുമുന്നെ നമ്മള്‍ ഉപയോഗിച്ച ആപ്പുകളുടെ ലിസ്റ്റ് കാണാം. അവസാനം ഉപയോഗിച്ച ആപ്പ് എടുക്കണമെങ്കില്‍  റീസെന്‍റ് ആപ്‌സ് ബട്ടണില്‍ രണ്ടുതവണ ക്ലിക്ക് ചെയ്താല്‍ മതി.

പരിഷ്കരിച്ച നോട്ടിഫിക്കേഷന്‍ സംവിധാനം

ബണ്ടിലില്‍ ടാപ് ചെയ്താല്‍ ഇഷ്ടമുള്ള അലര്‍ട്ട് എടുത്ത് വായിക്കുക മാത്രമല്ല, മറുപടി അയക്കാനും കഴിയും. മെനു എടുത്ത് ഓരോ ആപ്പിന്റെയും നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് ഗ്രൂപ്പാക്കാം. 

കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കും

ബാറ്ററി ശേഷി കൂട്ടാനുള്ള സംവിധാനം ഇതില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഡോസ് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. നെറ്റ്‌വര്‍ക്ക് ഓഫാക്കാതെ ആപ്പുകള്‍ ഡാറ്റ അയക്കുന്നതും സ്വീകരിക്കുന്നതും തടയുകയാണ് ഈ സംവിധാനം ചെയ്യുന്നത്. 

Follow Us:
Download App:
  • android
  • ios