ഐഫോണിനോട് സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ വാച്ച് പുറത്തിറക്കി തരക്കേടില്ലാത്ത പ്രതികരണം സൃഷ്ടിക്കുന്നതാണ് ആപ്പിളിനെ ഗ്ലാസിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്. അടുത്തിടെ ചാറ്റിംഗ് ആപ്പായ സ്‌നാപ്ചാറ്റ് വീഡിയോ റെക്കോര്‍ഡ് ചെയ്യാനാകുന്ന കണ്ണട പുറത്തിറക്കിയിരുന്നു. പത്ത് സെക്കന്‍റ് വരെയുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്യാവുന്ന കണ്ണടകളാണ് അവ.

ഇതോക്കെയാണ് തങ്ങളുടെ സാങ്കേതിക മികവ് എല്ലാം പുറത്തിറക്കുന്ന ഗ്ലാസ് എന്ന ആശയത്തിലേക്ക് ആപ്പിളിനെ എത്തിക്കുന്നത്. ഇപ്പോള്‍ ഉള്ള ആപ്പിള്‍ ഐഫോണില്‍ ഓഡിയോ ജാക്കറ്റ് ഇല്ല, അതിനാല്‍ തന്നെ ഇയര്‍ഫോണ്‍ സാധ്യതകളും തേടുന്ന രീതിയിലായിരിക്കും ഗ്ലാസ് എന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ആപ്പിളിന്‍റെ സംരംഭം എന്ത് വിജയം കാണും എന്നതില്‍ ടെക് വൃത്തങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ട്. ഇത്തരം ആശയവുമായി എത്തിയ ഗൂഗിള്‍ ഗ്ലാസ് വലിയ പരാജയമായിരുന്നു. ടെക്നോളജി പരമായും സുരക്ഷയുടെ കാര്യത്തിലും സംഭവിച്ച പിഴവുകളാണ് ഗൂഗിള്‍ ഗ്ലാസിന് വിനയായത്. എന്നാല്‍ ആപ്പിള്‍ അത്തരം മുന്‍ അനുഭവങ്ങളും കണക്കിലെടുത്തായിരിക്കും ഈ രംഗത്ത് ഇറങ്ങുക എന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. 

ചിത്രത്തില്‍ - ഗൂഗിള്‍ ഗ്ലാസ്