Asianet News MalayalamAsianet News Malayalam

ഐഒഎസ് 10 അപ്ഡേറ്റ് ചെയ്തവര്‍ക്ക് പണികിട്ടി.!

Apple new iOS 10 update causes major bricking problems for iPhone and iPad users
Author
New Delhi, First Published Sep 16, 2016, 10:47 AM IST

സെപ്തംബര്‍ 13നാണ് ആപ്പിളിന്‍റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ് ഐഒഎസ് 10 എത്തിച്ചത്. സെപ്റ്റംബര്‍ 13ന് ഇന്ത്യന്‍ സമയം രാത്രി 10.30 ഓടെയാണ് ഐഒസ് 10ന്‍റെ അപ്‌ഡേറ്റ് ലഭ്യമാക്കിയത്. ഐഒഎസ് ശ്രേണിയിലെ ഏറ്റവും മികവുറ്റതായ അപ്‌ഡേറ്റാണ് ഐഒഎസ് 10ലൂടെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക എന്നാണ് ആദ്യത്തെ പ്രത്യേകതകളിലൂടെ അറിയുന്നത് എന്നാല്‍ ഐഒഎസ് അപ്ഡേഷന്‍ ലഭിച്ച പലര്‍ക്കും പ്രശ്നമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഐഫോണ്‍ 6 എസ്(iphone 6s), ഐഫോണ്‍ 6 എസ് പ്ലസ്(iphone 6s plus), ഐഫോണ്‍ 6(iphone 6), ഐഫോണ്‍ 6 പ്ലസ്(iphone 6 plus), ഐഫോണ്‍ എസ്ഇ(iphone SE), ഐഫോണ്‍ 5 എസ്(iphone 5s), ഐഫോണ്‍ 5 സി(iphone 5c), ഐഫോണ്‍ 5 (iphone 5) എന്നീ മോഡലുകള്‍ക്കാണ് ആപ്പിള്‍ ഐഒഎസ് 10 ന്‍റെ അപ്‌ഡേറ്റ് ഇപ്പോള്‍ ലഭിക്കുന്നത്.

കൂടാതെ, ഐപാഡ് പ്രോ 12.9 ഇഞ്ച്(ipad pro 12.9 inch), ഐപാഡ് പ്രോ 9.7 ഇഞ്ച്(ipad pro 9.7 inch), ഐപാഡ് എയര്‍ 2(ipad air 2), ഐപാഡ് എയര്‍(ipad air), ഐപാഡ് 4 ജനറേഷന്‍(ipad 4th Generation), ഐപാഡ് മിനി 4(ipad mini 4), ഐപാഡ് മിനി 3(ipad mini 3), ഐപാഡ് മിനി 2 (ipad mini 2) എന്നീ മോഡലുകള്‍ക്കും ഐഒഎസ് 10 ലഭിക്കും. ഒപ്പം, 6 ആം ജനറേഷന്‍ ഐപോഡ് ടച്ച് (ipod touch) മോഡലിനും ഐഒസ് 10 ന്റെ അപ്‌ഡേറ്റ് ആപ്പിള്‍ നല്‍കുന്നുണ്ട്.

മൂന്ന് രീതിയിലാണ് മേല്‍പ്പറഞ്ഞ ഗാഡ്ജറ്റുകളില്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുക, ഐഒഎസ് 10 നെ മൂന്ന് തരത്തില്‍ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാം.

1. ഒ.ടി.എ അപ്‌ഡേറ്റ്: മേല്‍ പറഞ്ഞ ഐഫോണ്‍/ഐപാഡ് മോഡലുകളില്‍ ഐഒഎസ് 10 നെ നേരിട്ട് ആപ്പിള്‍ ഒടിഎ മുഖേന ലഭ്യമാക്കും.

2. മാനുവല്‍ അപ്‌ഡേറ്റ്: സെറ്റിങ്ങ്‌സില്‍ ചെന്ന് ജനറല്‍ ഓപ്ഷനില്‍ നിന്നും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ഐഒഎസ് 10 അപ്‌ഡേറ്റ് ലഭിക്കും. അപ്‌ഡേറ്റുകള്‍ വൈഫൈ മുഖേന മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യപ്പെടുകയുള്ളു.

3. ഐട്യൂണ്‍സ് മുഖേന: മുന്‍ കാലങ്ങളിലെ പതിവ് രീതിയില്‍ മാറ്റം ഉള്‍ക്കൊള്ളിക്കാതെ ഇത്തവണയും കംമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഐട്യൂണ്‍സ് മുഖേന ഐഒഎസ് 10 നെ ആപ്പിള്‍, ഐഫോണുകളില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍, ഏറ്റവും പുതിയ ഐട്യൂണ്‍ സോഫ്റ്റ്‌വെയറാണ് കംമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍ ഐഒഎസ് 10 ന്റെ അപ്‌ഡേറ്റ് ലഭിക്കുകയില്ല.

എന്നാല്‍ ഇത്തരത്തില്‍ അപ്ഡേറ്റ് ചെയ്ത ഗാഡ്ജറ്റുകളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ഉപയോക്താക്കളുടെ പരാതി. ഐഒഎസ് 10 അപ്ഡേറ്റിന് ശേഷം ഫോണ്‍ വല്ലാതെ ചൂടാകുന്നു എന്നാണ് പ്രധാനപ്രശ്നമായി പലരും പറയുന്നത്. എന്നാല്‍ ഐഫോണ്‍ 5ന് മുകളിലുള്ള ഫോണുകളില്‍ ഈ പ്രശ്നം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ബാറ്ററി ശേഷി പുതിയ അപ്ഡേറ്റിന് ശേഷം കുറഞ്ഞതായി ഐഫോണ്‍ 6 ഉപയോക്താക്കള്‍ക്ക് പരാതിയുണ്ട്.

എന്നാല്‍ ആപ്പിള്‍ അപ്ഡേഷനുകള്‍ ലഭ്യമാക്കുന്ന കാലത്ത് എല്ലാം ഇത്തരത്തില്‍ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് ചില സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുന്‍ സോഫ്റ്റ്വെയര്‍ അപ്ഡേഷനുകളില്‍ സംഭവിച്ച പിഴവുകള്‍ പുതിയ അപ്ഡേഷനെ ബാധിക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഇപ്പോള്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ അപ്ഡേഷന്‍ ഇറക്കുമെന്നാണ് ആപ്പിളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇത്തരത്തില്‍ മുന്‍പും ആപ്പിള്‍ അപ്ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഇത് ചെറിയ ഒരു വിഭാഗത്തിന്‍റെ പ്രശ്നം ആണെന്നാണ് ആപ്പിളിന്‍റെ അഭിപ്രായം.

Follow Us:
Download App:
  • android
  • ios