ആപ്പിള്‍ രഹസ്യമായി സൂക്ഷിച്ചു വെച്ചിരുന്ന ‘വണ്‍ ഹാന്‍ഡഡ് കീബോര്‍ഡിന്റെ’ വിവരങ്ങള്‍ പുറത്തായി. ആപ്പിള്‍ ഹാക്കറും ഡെവലപ്പറുമായ സ്റ്റീവ് ട്രോഫ്ടണാണ് തന്‍റെ ട്വിറ്ററിലൂടെ കീബോര്‍ഡ് അവതരിപ്പിച്ചത്. ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 8 പുറത്തിറക്കിയപ്പോള്‍ തന്നെ ആപ്പിള്‍ പുതിയ വണ്‍ ഹാന്‍ഡഡ് കീബോര്‍ഡിനെ കുറിച്ച് സൂചന നല്‍കിയിരുന്നെങ്കിലും ഇതുവരെ കീബോര്‍ഡ് ഉപയോക്താക്കള്‍ക്കായി പുറത്താക്കിയിരുന്നില്ല.

ഒറ്റക്കൈ കൊണ്ട് ടൈപ്പിംഗ് അനായാസം ചെയ്യാം എന്നതാണ് ഐഫോണ്‍ വണ്‍ ഹാന്‍ഡഡ് കീബോര്‍ഡിന്റെ പ്രത്യേകത. ഒറിജിനല്‍ കീബോര്‍ഡില്‍ ബട്ടണുകളുടെ എഡ്‍ജില്‍ സ്വൈപ് ചെയ്യുന്നതിലൂടെ എളുപ്പത്തില്‍ വണ്‍ ഹാന്‍ഡഡ് കീബോര്‍ഡിലേക്ക് മാറാന്‍ സാധിക്കും. ഇത്തരത്തില്‍ സ്വൈപ് ചെയ്യുന്നതിലൂടെ കട്ട്/കോപി/പേസ്റ്റിനുള്ള ഒരു സ്ലൈഡ് ബാര്‍ തെളിഞ്ഞുവരുകയും മറ്റു കീ എല്ലാം അല്‍പം താഴേക്ക് നീങ്ങുകയും ചെയ്യും. ഐഫോണ്‍ 7ലാണ് ഈ പുതിയ വണ്‍ ഹാന്‍ഡഡ് കീബോര്‍ഡ് ഉള്ളത്. 2014 ലാണ് ഐഒഎസ് 8 പുറത്തിറക്കിയത്.