ഡബ്ലിന്‍: ആപ്പിള്‍ ഫോണുകളിലെ സിരി സാങ്കേതിക വിദ്യ ആളുകള്‍ തമ്മിലുള്ള ലൈംഗിക ബന്ധം പോലും റെക്കോര്‍ഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. മുന്‍ ജീവനക്കാരനെ ഉദ്ധരിച്ച് ഐറിഷ് മാധ്യമങ്ങളാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആപ്പിളിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റാണ് സിരി. ജീവനക്കാര്‍ ഓരോ ഷിഫ്റ്റിലും ആയിരത്തിലേറെ ഫോണ്‍ റെക്കോര്‍ഡിംഗുകള്‍ കേള്‍ക്കുന്നുണ്ടെന്നും മുന്‍ ജീവനക്കാരനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പലരുടെയും രഹസ്യ സംഭാഷണങ്ങളും ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും സിരി റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്നുകയറുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം സിരിയുടെ റെക്കോര്‍ഡിംഗ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു.

ലോകത്താകമാനമുള്ള ആപ്പിള്‍ കോണ്‍ട്രാക്ടര്‍മാരും ഉപഭോക്താക്കളുടെ മെഡിക്കല്‍ വിവരങ്ങള്‍, ഡ്രഗ് കരാറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.