തായ്വാന്‍ ഫോണ്‍ നിര്‍മ്മാതാക്കളായ അസ്യൂസുമായി ജിയോ സഹകരിക്കുന്നു. അസ്യൂസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് 100 ജിബി 4ജി ഡാറ്റയാണ് റിലയന്‍സ് ഓഫര്‍ ചെയ്യുന്നത്. ജൂണ്‍ 16 ന് ശേഷം അസ്യൂസ് ഫോണ്‍ വാങ്ങിയ എല്ലാ ജിയോ പ്രൈം മെമ്പര്‍മാര്‍ക്കും ഈ ഓഫര്‍ ലഭിക്കും. ഓണ്‍ലൈനായും ഓഫ് ലൈനായും ഫോണ്‍ വാങ്ങിയവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്.
309 നോ മുകളിലോ ഡാറ്റ റീചാര്‍ജ് പത്ത് തവണ ചെയ്യുമ്പോള്‍ അതിന്‍റെ അഡീഷണല്‍ ഡാറ്റയായാണ് 100 ജിബി ലഭിക്കുക. സെന്‍ഫോണ്‍ സെല്‍ഫി, സെന്‍ഫോണ്‍ മാക്സ്, സെന്‍ഫോണ്‍ ലൈവ്, സെന്‍ഫോണ്‍ ഗോ എന്നീ ഫോണുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്- 3ജിബി അഡീഷണല്‍ ഡാറ്റയാണ് ലഭിക്കുക.
മാര്‍ച്ച് 31, 2018ന് മുന്‍പ് പത്ത് റീചാര്‍ജുകള്‍ ചെയ്യുന്നവര്‍ക്കായിരിക്കും 100 ജിബി അഡീഷണലായി ലഭിക്കുക. ഓഫര്‍ ലഭിക്കാന്‍ പുതിയ അസ്യൂസ് ഫോണില്‍ മൈജീയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
