Asianet News MalayalamAsianet News Malayalam

ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ ഫീച്ചര്‍ ഹൃദയം തകര്‍ത്തു; പൊട്ടിക്കരഞ്ഞ് മോഡല്‍

ഹൃദയം തകര്‍ക്കുന്ന നടപടിയാണ് ഇന്‍സ്റ്റഗ്രാം ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോവുകയാണെന്നും മോഡല്‍ 

Australia basedmodel Mikaela Testa had a major meltdown after she realized that the Instagram is not showing the like count on her posts anymore
Author
Melbourne VIC, First Published Jul 27, 2019, 11:33 AM IST

മെല്‍ബണ്‍: ലൈക്കുകള്‍ ഒളിപ്പിക്കാന്‍ തുടങ്ങിയ ഇന്‍സ്റ്റഗ്രാമിന്‍റെ തീരുമാനത്തില്‍ പൊട്ടിക്കരഞ്ഞ് മോഡല്‍ മികയേല ടെസ്ത. ഹൃദയം തകര്‍ക്കുന്ന നടപടിയാണ് ഇന്‍സ്റ്റഗ്രാം ചെയ്തതെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഓസ്ട്രേലിയ സ്വദേശിയായ മികയേല പറയുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോവുകയാണെന്ന് മികയേല വീഡിയോയില്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് അക്കൗണ്ടുകളിലായി അന്‍പത്തെട്ടായിരത്തോളം ആളുകള്‍ പിന്തുടരുന്ന വ്യക്തിയാണ് മികയേല. ഓരോ ആയിരം ലൈക്കിനും 693 ഡോളര്‍ (നാല്‍പത്തി ഏഴായിരത്തി എഴുന്നൂറ്റി ഇരുപത് രൂപ) പ്രതിഫലം ലഭിച്ചിരുന്നുവെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ ഫീച്ചര്‍ വന്നതോടെ തന്‍റെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ കാണാന്‍ സാധിക്കുന്നില്ലെന്ന് മികയേല പറഞ്ഞു. 

നിങ്ങള്‍ ഷെയര്‍ ചെയ്യു എന്നാണ് ഇന്‍സ്റ്റഗ്രാം നടപ്പിലാക്കുന്ന നയം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് എത്രപേര്‍ ലൈക്ക് ചെയ്തു എന്ന് എണ്ണം കാണാന്‍ പറ്റില്ല. പകരം ഒരു പേരും and others എന്ന് കാണിക്കുന്നതാണ് പുതിയ നയം. ഇന്‍സ്റ്റഗ്രാമിലെ ലൈക്കുകളുടെ എണ്ണം ഉപയോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നിര്‍ത്താന്‍ തീരുമാനമെടുത്തത്.

നിലവില്‍ കാനഡയ്ക്ക് പുറമേ, ഓസ്ട്രേലിയ, ഇറ്റലി, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളില്‍ ലൈക്കിന്‍റെ എണ്ണമില്ലാത്ത പരീക്ഷണം   ഇന്‍സ്റ്റഗ്രാം നടത്തിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ ഇന്‍സ്റ്റഗ്രാമിലെ ലൈക്കിന്‍റെ എണ്ണം സംബന്ധിച്ച് ആഗോള വ്യാപകമായി ഏറെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios