ബാഹുബലി 2-ാം ഭാഗം ഇറങ്ങി കഴിഞ്ഞപ്പോള്‍ ഏറ്റവും ചര്‍ച്ചയായ ഒരു കാര്യമായിരുന്നു തമന്ന അവതരിപ്പിച്ച അവന്തിക എന്ന കഥാപാത്രത്തിന് വേണ്ട പരിഗണന കിട്ടിയില്ലയെന്നത്. തമന്ന ആരാധകരെ ഇത് ഏറെ നിരാശരാക്കിയിരുന്നു. ആദ്യ ഭാഗത്തില്‍ തിളങ്ങിയ തമന്ന ഒരു ഡയലോഗ് പോലുമില്ലാതെ രണ്ടാം ഭാഗത്തില്‍ തഴയപ്പെട്ടു. അതുപിന്നെ ആദ്യ ഭാഗത്തില്‍ തകര്‍ത്തല്ലോ, പോരാത്തതിന് രാജ്ഞിയാവുകയും ചെയ്തു എന്നൊക്കെ ആരാധകര്‍ സമാധാനിച്ചു. 

രണ്ടാം ഭാഗത്തില്‍ യുദ്ധ രംഗങ്ങളുള്‍പ്പെടെ നിരവധി ഭാഗങ്ങളുണ്ടെന്നും അതിനായി കഠിന പരിശ്രമം നടത്തിയെന്നും അഭിമുഖങ്ങളില്‍ പറഞ്ഞ തമന്നയെയും ചില ഭാഗങ്ങള്‍ മുറിച്ചു മാറ്റിയത് നിരാശയാക്കി. ഇപ്പോള്‍ ഇതാ ഫെയ്‌സ്ബുക്കും താരത്തെ ചതിച്ചു. 

ചരിത്രം സൃഷ്ടിച്ച ബാഹുബലി കഥാപാത്രങ്ങള്‍ സ്റ്റിക്കറായി ഫെയ്‌സ്ബുക്കിലുമെത്തി. ബാഹുബലി, കട്ടപ്പ, ഭല്ലാലദേവ, ദേവസേന, ശിവഗാമി, ബിജലദേവന്‍ എന്തിനേറേ കാലകേയ വരെ സ്റ്റിക്കറില്‍ ഇടംനേടി. എന്നിട്ടം അവന്തികയില്ല. അങ്ങനെ പാവം തമന്നയെ ഫെയ്‌സ്ബുക്കും ചതിച്ച വിഷമത്തിലാണ് ആരാധകര്‍.