‘ബാഹുബലി 2’ന്റെ കരുത്തില്‍ പുതിയ ഉപയോക്താക്കളെ കണ്ടെത്താന്‍ ഏയര്‍ടെല്‍ പദ്ധതി. ഇതിന്‍റെ ഭാഗമായി പ്രത്യേക ബാഹുബലി 2 4ജി സിമ്മുകളും 4ജി റീചാര്‍ജ് പാക്കുകളും കമ്പനി അവതരിപ്പിച്ചു. ബാഹുബലിയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന പ്രഭാസ് അടക്കമുള്ള താരങ്ങളാണ് സ്‌പെഷ്യല്‍ ഓഫറുകള്‍ പുറത്തിറക്കിയത്.

സ്‌പെഷ്യല്‍ ബാഹുബലി ഓഫറുകളെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഏയര്‍ടെല്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. യൂസര്‍മാരെ ആവേശം കൊള്ളിക്കുന്ന അനുഭവം പകര്‍ന്നു നല്‍കാന്‍ ബാഹുബലി 2 ഓഫറിന് സാധിക്കും എന്നാണ് ഏയര്‍ടെല്‍ കരുതുന്നത്.

മേക്കിങ് വീഡിയോ അടക്കം ‘ബാഹുബലി 2’ എക്‌സ്‌ക്ലൂസീവ് ഉള്ളടക്കങ്ങള്‍ എയര്‍ടെല്‍ മൂവീസ് വഴി യൂസര്‍മാര്‍ക്ക് ലഭിക്കുമെന്നും അറിയുന്നു. യൂസര്‍മാരെ പിടിക്കാന്‍ ബാഹുബലി തരംഗത്തെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ എയര്‍ടെല്‍ ചിത്രത്തെ പ്രൊമോട്ട് ചെയ്യും.