സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും മികച്ച, ആരോഗ്യപ്രധമായ അഞ്ച് ഭക്ഷണങ്ങളില്‍ ഒന്നാണു നേന്ത്രപ്പഴം. എന്നാല്‍ വരാന്‍ പോകുന്ന 10 വര്‍ഷത്തിനുള്ളില്‍ ഏത്തപ്പഴം ഭൂമുഖത്തു നിന്ന് ഇല്ലാതാകും എന്നു പഠനം. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡേവിസിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്. 

പഠനം പറയുന്നതനുസരിച്ചു ഫംഗസ് ബാധയാണ് ഏത്തവാഴയുടെ വംശത്തെ നശിപ്പിക്കാനെത്തുന്ന വില്ലന്മാര്‍. സിഗറ്റോക്ക എന്ന ഫംഗസാണു വാഴകളുടെ നാശത്തിനു കാരണമാകുന്നത്. ഇതു തന്നെ രണ്ടു തരത്തിലുണ്ട്. ബ്ലാക്ക് സിഗറ്റോക്കയും യെല്ലോ സിഗറ്റോക്കയും ഇതിന്റെ കൂടെ യുമൂസേ എന്ന കുമിള്‍ രോഗവുമുണ്ട്. ഇവയെ എല്ലാം ഒരുമിച്ച് സിഗറ്റോക്ക കോംപ്ലക്‌സ് എന്ന പ്രശ്‌നമാണു വാഴകളെ ഇല്ലാതാക്കുന്നതെന്നു കാലിഫോര്‍ണിയ സര്‍വകലാശാല പറയുന്നു. 

ഇപ്പോള്‍ തന്നെ ഈ രോഗം ലോകത്തിലാകെയുള്ള 40 ശതമാനം ഏത്തവാഴകളേയും ബാധിച്ചു കഴിഞ്ഞു. ഇങ്ങനെ തുടര്‍ന്നാല്‍ 10 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ എല്ലാ വാഴകളും നശിച്ചു പോകും. അതു തടയാനായി ബദല്‍ മാര്‍ഗം കണ്ടെത്താനാണ് ഇപ്പോള്‍ പഠനം പുറത്തുവിട്ടിരിക്കുന്നത്.