ഇസ്രോയുടെ ബെംഗളൂരുവിലുള്ള ഇസ്ട്രാക് കേന്ദ്രത്തിലെ ഡയറക്ടർ ആയിരുന്നു. അനിൽകുമാറിന്‍റെ കീഴിൽ ശാസ്ത്ര ഗവേഷണത്തിൽ ഏഴുപേർക്ക് പിഎച്ച്ഡി കിട്ടിയിട്ടുണ്ട്. നൂറിലധികം ദേശീയവും അന്തർദേശീയവുമായ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടയം: അന്തർദേശീയതലത്തിൽ അറിയപ്പെടുന്ന ബഹിരകാശ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. എ കെ അനിൽകുമാർ ഇസ്രോയിൽ നിന്നും വിരമിച്ചു. ഇസ്രോയുടെ ബെംഗളൂരുവിലുള്ള ഇസ്ട്രാക് കേന്ദ്രത്തിലെ ഡയറക്ടർ ആയിരുന്നു. 1990 ൽ വിഎസ്‍എസ്‍സിയിലാണ് അനിൽകുമാർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സ്പേസ് ഡോക്കിംഗ്, നിസാർ മിഷൻ എന്നിവയിൽ മുൻനിരയിൽ പ്രവർത്തിച്ചിട്ടുള്ള അനിൽ കുമാർ ഗണിതശാസ്ത്രത്തിൽ എംഎസ്‍സി, എംഫിൽ, ബിഎഡ് ബിരുദങ്ങളും എറോസ്പേസ് എഞ്ചിനീയറിംഗിൽ ഐഐഎസ്‍സി ബെംഗ്ലൂരുവിൽൽ നിന്നും എംഎസ്‍സിയും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഫ്രാൻസിലെ ഇന്റർനാഷണൽ സ്പേസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും അനിൽകുമാർ നേടിയിട്ടുണ്ട്.
ചങ്ങനാശ്ശേരി എസ്ബി കോളേജ്, യൂണിവേഴ്സിറ്റി ഓഫ് കേരള കാര്യാവട്ടം ക്യാമ്പസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിൽ ആയിരുന്നു പഠനം. UNCOPUOS, UNOOSA, Inter Agency Debris Coordination Committee എന്നിവയിൽ ഐഎസ്ആർഒയുടെ പ്രതിനിധി ആയി പങ്കെടുത്തിട്ടുണ്ട്. International Astronautical ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് ആയി 2022-2025 കാലയളവിലിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗ്, ഏറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ ഫെല്ലോ ആയിരുന്നു അനിൽകുമാർ.
അനിൽകുമാറിന്‍റെ കീഴിൽ ശാസ്ത്ര ഗവേഷണത്തിൽ ഏഴുപേർക്ക് പിഎച്ച്ഡി കിട്ടിയിട്ടുണ്ട്. നൂറിലധികം ദേശീയവും അന്തർദേശീയവുമായ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പേസ് സിറ്റുവേഷണൽ ബോധവൽക്കരണ ശാഖയിലും ബഹിരകാശ മാലിന്യങ്ങളെ പറ്റിയുള്ള പഠനത്തിൽ ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ആണ് അനിൽകുമാർ. ചങ്ങനാശ്ശേരി മാടപ്പള്ളി തകിടിക്കൽ കുടുംബാംഗം ആണ് ഐ കെയർ ചാരിറ്റി ട്രസ്റ്റിന്റെ സ്ഥാപകനും ചെയർമാനുമായ അനിൽ. ബാംഗ്ലൂർ ജലഹള്ളി അയ്യപ്പാ സ്കൂൾ ടീച്ചർ ആയ പ്രീത ആണ് ഭാര്യ. മക്കൾ അതുൽ, റിയ, അശ്വിൻ.


