Asianet News MalayalamAsianet News Malayalam

ബര്‍മുഡ ത്രികോണത്തിന്‍റെ രഹസ്യം ചുരുളഴിയുന്നു

Bermuda Triangle Mystery Solved
Author
New Delhi, First Published Oct 22, 2016, 3:39 AM IST

500,000 ച.മൈല്‍ (1294994.06 ച.കി.മി) ആണ് വിസ്തീര്‍ണം. എന്നാല്‍ 305,000 ച.കി.മി ആണ് ഈ സാങ്കല്‍പിക കടലാഴിയുടെ വിസ്തീര്‍ണം എന്ന വാദവുമുണ്ട്. അമേരിക്ക, യൂറോപ്, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ മിക്ക കപ്പല്‍ യാത്രകളും വ്യോമസഞ്ചാരങ്ങളും ബര്‍മുഡയിലൂടെയാണ്. ഓരോ തവണയും ഇതുവഴി യാത്രചെയ്ത വിമാനങ്ങളും കപ്പലുകളും അപകടത്തില്‍പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.  അന്വേഷണങ്ങള്‍ ഏറെയുണ്ടായെങ്കിലും നൂറ്റാണ്ടുകളായി ഉത്തരംകിട്ടാത്ത സമസ്യയായിയിരുന്നു ബര്‍മുഡ ത്രികോണം എന്നാല്‍ ഒടുവില്‍ ഇതാ ഒരു വിശദീകരണം. 

ഏയര്‍ബോംബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് കപ്പലുകളുടെയും, വിമാനങ്ങളുടെ അന്ത്യം കുറിക്കുന്നത് എന്നാണ് വിശദീകരണം. 170 എംപിഎച്ച് വേഗതയുള്ള കാറ്റാണ് ഈ മേഖങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുന്നത്. ഇത് കപ്പലുകളെയും ചെറുവിമാനങ്ങളെയും കടലില്‍ മുക്കുവാന്‍ പര്യപ്തമെന്ന് ശാസ്ത്രലോകം പറയുന്നു.

ഹെക്സഗണല്‍ രൂപത്തിലാണ് ഈ മേഘങ്ങള്‍ എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഈ മേഘങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ വളരെ ഭീകരമാണെന്നാണ് കാലാവസ്ഥ നിരീക്ഷകന്‍ റാന്‍റി സെര്‍വേണി ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറയുന്നു. ഇത്തരത്തിലുള്ള മേഘങ്ങള്‍ ഏയര്‍ബോംബ് ഉണ്ടാക്കാന്‍ പ്രാപ്തമാണെന്നും. ഇവകൂടുതലായി ബര്‍മുഡ് ത്രികോണത്തിന് അടുത്ത് കാണുന്നതായി ഇവര്‍ പറയുന്നു.

ഈ മേഘങ്ങള്‍ മൂടുന്നതോടെ ഹാരിക്കെയ്ന്‍ രീതിയിലുള്ള ചുഴലിക്കാറ്റ് ഉണ്ടാകുന്നു. ഇത് കപ്പലുകളെയും വിമാനങ്ങളെയും തകര്‍ക്കുന്നു

Follow Us:
Download App:
  • android
  • ios