അല്‍വാര്‍: രാജസ്ഥാനിലെ ബിവാഡി ദീപാവലി ദിനത്തില്‍ കൂടുതല്‍ വായുമലിനമായ ഇന്ത്യന്‍ നഗരം. കേന്ദ്ര മലിനീകരണ നിയന്ത്രണ മന്ത്രാലയത്തിന്‍റെ (സിപിസിബി) റിപ്പോര്‍ട്ട് പ്രകാരം ഒരു ക്യുബിക് മീറ്ററില്‍ 425 മൈക്രോ ഗ്രാമാണ് ബിവാഡിലെ വായു മലിനീകരണത്തിന്‍റെ അളവ്. വായു മലിനീകരണത്തില്‍ കൊല്‍ക്കത്ത രണ്ടാമതും ആഗ്ര മൂന്നാമതുമാണ്. 

കൊല്‍ക്കത്തയില്‍ 358 മൈക്രോ ഗ്രാമും ആഗ്രയില്‍ 332 മൈക്രോ ഗ്രാമുമാണ് മലിനീകരണതോത്. രാജ്യത്ത് കൂടുതല്‍ പുക പുറംന്തള്ളുന്ന വ്യവസായശാലകള്‍ക്ക് കുപ്രസിദ്ധമാണ് ബിവാഡി. കഴിഞ്ഞവര്‍ഷം ആഗ്രയായിരുന്നു കൂടുതല്‍ വായുമലിനീകരണമുള്ള നഗരം. മലിനീകരണം കുറയ്ക്കാന്‍ ദീപാവലിക്ക് ദില്ലിയില്‍ പടക്കം പൊട്ടിക്കുന്നത് സുപ്രീകോടതി വിലക്കിയിരുന്നു.