തൊടുപുഴ: കേരളത്തില്‍ ബ്ലൂ വെയിൽ ഗെയിം സ്ഥിരീകരിച്ചതിനു പിന്നാലെ കൗമരക്കാരനെതിരെ പോലീസ് കേസ് എടുത്തു. ബ്ലൂവെയില്‍ പ്രചരിപ്പിച്ചതിനു ഇടുക്കി സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇടുക്കി മുരിക്കാശേരി സ്വദേശിയായ കൗമാരക്കാരനെ കൗൺസിലിങ്ങിന് വിധേയമാക്കും. ഇയാളുടെ ഫോൺ സൈബർ സെല്ലിന്‍റെ പരിശോധനയ്ക്ക് അയച്ചു. 

ബ്ലൂ വെയിൽ ഗെയിമിന്റെ നാല് ഘട്ടങ്ങള്‍ പിന്നിട്ടതായി ഇയാൾ സുഹൃത്തിനോടാണ് വെളിപ്പെടുത്തിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയും ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.