Asianet News MalayalamAsianet News Malayalam

ഇന്ത്യ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

BrahMos supersonic cruise missile test-fired, hits target
Author
New Delhi, First Published May 27, 2016, 3:01 PM IST

ദില്ലി: ഇന്ത്യന്‍ വ്യോമസേന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. ബ്രഹ്മോസിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പരീക്ഷിച്ചത്. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയിലായിരുന്നു മിസൈല്‍ പരീക്ഷണം നടന്നത്. വിമാനത്തില്‍നിന്നും തൊടുത്ത മിസൈല്‍ നേരത്തെ നിശ്ചയിച്ച ലക്ഷ്യം പൂര്‍ണമായും തകര്‍ത്തു. 

ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിച്ച ബ്രഹ്മോസ് മിസൈലാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈല്‍. വിമാനം, കപ്പല്‍, അന്തര്‍വാഹിനി എന്നിവയില്‍നിന്നും കരയില്‍നിന്നും ഈ മിസൈല്‍ തൊടുക്കാന്‍ കഴിയും. 290 കിലോമീറ്ററാണ് മിസൈലിന്‍റെ ദൂരപരിധി.


 

Follow Us:
Download App:
  • android
  • ios