സൗജന്യ ആപ് അധിഷ്ഠിത ഫോണ്‍ വിളിയുമായി ബിഎസ്എന്‍എല്‍. ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കാണ് ബിഎസ്എന്‍എല്‍ സൗജന്യ ആപ് അധിഷ്ഠിത ഫോണ്‍ വിളി സൗകര്യമൊരുക്കിയിരിക്കുന്നത്. ഫിക്‌സ്ഡ് മൊബൈല്‍ ടെലിഫോണി (എഫ്എംടി) സര്‍വീസ് വഴിയാണ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ നിരക്കില്‍ ഫോണ്‍ കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നത്. 

കൂടാതെ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി ലൈവ് ടിവി സ്ട്രീമിങ് ആപ്പായ ഡിറ്റോ ടിവിയില്‍ പ്രോഗ്രാമുകള്‍ കാണാന്‍ പ്രത്യേക പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ ട്വിറ്ററിലൂടെയാണു പുതിയ സേവനങ്ങള്‍ പ്രഖ്യാപിച്ചത്. 

പുതിയ സേവനം ഉടന്‍ എല്ലാ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാകില്ല. ആധുനിക സംവിധാനമായ നെക്സ്റ്റ് ജനറേഷന്‍ നെറ്റ്‌വര്‍ക്കി (എന്‍ജിഎന്‍) ലേക്കു മാറിയ എക്‌സ്‌ചേഞ്ചുകളുടെ പരിധിയിലുള്ള ബ്രോഡ്ബാന്‍ഡ് പ്രീമിയം ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുക.