കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചു. എഫ്ടിടിഎച്ച് പ്ലാനുകളിലൂടെ പരിധിയില്ലാത്ത ഇന്‍റർനെറ്റ് ഉപയോഗമാണ് ബിഎസ്എൻഎല്ലിന്‍റെ വാഗ്ദാനം. 50 ജിബി വരെ 20 എംബിപിഎസ് വേഗത ലഭ്യമാക്കുന്ന ഫൈബ്രോ പ്ലാനിന് പ്രതിമാനം 1045 രൂപയാണ് നിരക്ക്. 

50 ജിബിക്ക് ശേഷം ഒരു എംബിപിഎസ് വേഗത ലഭിക്കും. 1395 രൂപയുടെ പ്ലാനിൽ ആദ്യം 75 ജിബിക്ക് 20 എംബിപിഎസ് വേഗം ലഭിക്കും. പുതിയ വരിക്കാർക്ക് പുറമേ നിലവിലുള്ള വരിക്കാർക്കും പുതിയ പ്ലാനുകളിലേക്ക മാറാമെന്ന് ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ജി.മുരളീധരൻ അറിയിച്ചു.