ഇനി ഫോണെടുക്കാൻ മടിക്കേണ്ട. ഞായറാഴ്ചകളിൽ പ്രിയപ്പെട്ടവരോട് വാ തോരാതെ സംസാരിക്കാം. ബിഎസ്എൻഎൽ ലാൻഡ് ഫോണിൽ നിന്ന് രാജ്യത്തെ ഏതു നെറ്റ്‌വർക്കുകളിലേക്കും മൊബൈലെന്നോ ലാൻഡ് ഫോണെന്നോ വ്യത്യാസമില്ലാതെ സൗജന്യമായി വിളിക്കാം. രാത്രി 9 മുതൽ രാവിലെ ഏഴ് വരെയുള്ള സൗജന്യ കോളുകൾക്ക് പുറമേയാണിത്.
നിലവിലുള്ള ലാൻഡ്ഫോൺ ഉപയോക്താക്കളെ പിടിച്ചു നിർത്താനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ബിഎസ്എൻഎല്ലിന്‍റെ പദ്ധതി. അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന എഫ്ടിടിഎച്ചിന്‍റെ കുറഞ്ഞ പ്ലാനുകൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. പുതുതലമുറയെ ആകർഷിക്കാനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഞായറാഴ്ചകളിലെ ഫോൺ വിളിയും ബിഎസ്എന്‍എല്‍ സൗജന്യമാക്കുന്നത്.
