Asianet News MalayalamAsianet News Malayalam

ബിഎസ്എന്‍എല്‍ 78 രൂപയുടെ എന്‍ട്രി ലെവല്‍ പ്ലാനുമായി രംഗത്ത്

അടുത്തിടെ ബിഎസ്എന്‍എല്‍ തങ്ങളുടെ 29 രൂപ പ്ലാന്‍ പരിഷ്‌കരിച്ചിരുന്നു. ഈ പ്ലാനില്‍ നിലവില്‍  അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 300എസ്എംഎസ്, 1ജിബി ഡേറ്റ എന്നിവ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു

BSNL is offering 1GB free data to all its subscribers
Author
Kerala, First Published Dec 1, 2018, 10:02 AM IST

ബിഎസ്എന്‍എല്‍  പ്രീപെയ്ഡ് വരിക്കാര്‍ക്കായി 78 രൂപയുടെ എന്‍ട്രി ലെവല്‍ പ്ലാനുമായി രംഗത്ത്. ഈ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, ലോക്കല്‍ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോള്‍ എന്നിവ ലഭിക്കുന്നു. 10 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിന്. മൊത്തത്തില്‍ 20ജിബി ഡേറ്റ ആണ് ലഭിക്കുന്നത്. ഈ പ്രീപെയ്ഡ് പ്ലാന്‍ ഡല്‍ഹി, മുംബൈ എന്നീ സര്‍ക്കിളുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 

അടുത്തിടെ ബിഎസ്എന്‍എല്‍ തങ്ങളുടെ 29 രൂപ പ്ലാന്‍ പരിഷ്‌കരിച്ചിരുന്നു. ഈ പ്ലാനില്‍ നിലവില്‍  അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 300എസ്എംഎസ്, 1ജിബി ഡേറ്റ എന്നിവ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.  98 രൂപയുടെ പ്ലാന്‍ ജിയോ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. 

ഇതില്‍ 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. മൊത്തത്തില്‍ 56ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. മാത്രമല്ല, ഇതില്‍ സൗജന്യമായി ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷനും ഉണ്ട്.

Follow Us:
Download App:
  • android
  • ios