ദില്ലി: ബിഎസ്എൻഎസ് സാറ്റ്‌ലൈറ്റ് ഫോണ്‍ സർവീസ് ആരംഭിച്ചു. സർക്കാർ ഏജൻസികൾക്കായിരിക്കും ആദ്യഘട്ടം സാറ്റ്‌ലൈറ്റ് ഫോണിന്‍റെ സേവനം ലഭിക്കുക.

ദുരന്തനിവാരണ സേന, പോലീസ്, റെയിൽവേ, ബിഎസ്എഫ് തുടങ്ങിവർക്കായിരിക്കും ആദ്യഘട്ടത്തിൽ സാറ്റ്‌ലൈറ്റ് ഫോണിന്‍റെ സേവനം ലഭിക്കുമെന്നു ടെലികോംമന്ത്രി മനോജ് സിൻഹയാണ് അറിയിച്ചു. വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്യുന്പോഴും സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിലും സാറ്റ്‌ലൈറ്റ് ഫോണിന്‍റെ സേവനം ലഭിക്കും. ബുധനാഴ്ച സാറ്റ്‌ലൈറ്റ് മൊബൈയിൽ സർവീസ് ആരംഭിച്ചതായി ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്തവ അറിയിച്ചു.