ആറു മാസത്തേക്കാണ് പുതിയ പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 144 രൂപയ്ക്ക് ഒരു മാസം പരിധിയില്ലാതെ എല്ലാ നെറ്റ്‍വര്‍ക്കിലേക്കും എസ്.ടി.ഡി, ലോക്കല്‍ കോളുകള്‍ വിളിക്കാം. ഒപ്പം 300 എം.ബി ഡേറ്റയും ലഭിക്കും. ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവയാണ് മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം വിശദീകരിച്ചത്. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അങ്ങോളമിങ്ങോളം 4400 വൈഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള മറ്റ് വിപുലമായ പദ്ധതികളും ബി.എസ്.എന്‍.എല്ലിനുണ്ട്. ഒരു വര്‍ഷത്തിനകം ഇവ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.