36 രൂപയ്ക്ക് ഒരു ജിബി ത്രിജി ഡാറ്റ നല്‍കുന്ന ബിഎസ്എന്‍എല്‍ ഓഫര്‍ നിലവില്‍ വന്നു. 291 രൂപയ്ക്ക് 8 ജിബി ഡാറ്റയും ലഭിക്കും. മറ്റ് മൊബൈല്‍ സേവനദാതാക്കളില്‍ നിന്നുള്ള മത്സരം അതിജീവിക്കാനാണ് ബിഎസ്എന്‍എല്‍ നടപടി.

ഇതോടെ 291 രൂപക്ക് സാധാരണ ലഭ്യമായിരുന്ന ഇന്റര്‍നെറ്റ് ഡാറ്റയുടെ നാല് മടങ്ങ് അധികഡാറ്റ ഇനി ലഭ്യമാകും. പുതിയ നിരക്കനുസരിച്ച് 291 രൂപക്ക് 28 ദിവസത്തേക്ക് എട്ട് ജി ബി ഡാറ്റ ലഭിക്കും. നേരത്തേ ഇതേ തുകക്ക് രണ്ട് ജി ബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്. ഇനി മുതല്‍ 78 രൂപക്ക് രണ്ട് ജി ബി ഡാറ്റ ലഭിക്കും. നേരത്തേ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്.