ദില്ലി: നിലവിലുള്ള രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ പുതുക്കി ബി.എസ്.എന്‍.എല്‍. ബി.എസ്.എന്‍.എല്‍ ഫോണുകളിലേക്ക് സൗജന്യ കോളുകളും 500 എംബി ഡാറ്റയും നല്‍കിയിരുന്ന 146 രൂപയുടെ പ്ലാനും ദിവസവും മൂന്ന് ജിബി ഡാറ്റ നല്‍കിയിരുന്ന പ്ലാനുകളുമാണ് ബി.എസ്.എന്‍.എല്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 

പുതിയ തീരുമാനപ്രകാരം 146 രൂപയുടെ പ്ലാനില്‍ ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്ത സൗജന്യ കോളുകള്‍ക്കൊപ്പം ഒരു ജിബി ഡാറ്റയും ഇനി ലഭിക്കും. നിലവില്‍ ഇത് 500 എംബി ഡാറ്റയായിരുന്നു. പ്ലാനിന്റെ കാലാവധി 26 നിന്നും 26 ദിവസമാക്കി ചുരുക്കുകയും ചെയ്തു. 339 രൂപയ്ക്കും ബി.എസ്.എന്‍.എല്‍ ഫോണുകളിലേക്ക് പരിധിയില്ലാത്ത സൗജന്യ വിളികള്‍ക്കൊപ്പം മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കും ദിവസം 25 മിനിറ്റ് സൗജന്യ വിളികളായിരുന്നു ലഭിച്ചിരുന്നത്. 

ഇത് 30 ആയി വര്‍ധിപ്പിച്ചു. ദിവസം മൂന്ന് ജിബി ഡാറ്റ ഉപയോഗിക്കാവുന്നത് തുടരും. ഈ പ്ലനിന്റെ വാലിഡിറ്റി 28ല്‍ നിന്നും 26 ആക്കി കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.