ദില്ലി: സ്വകാര്യ ടെലികോം സേവനദാതാക്കളില്‍നിന്നുള്ള മത്സരം നേരിടാന്‍ പുതിയ സൗജന്യങ്ങളുമായി ബിഎസ്എന്‍എല്‍. 149 രൂപയുടെ പുതിയ പ്രീ പെയ്ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഒരു മാസം ദിവസവും 30 മിനുട്ട് ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വോയ്‌സ് കോളുകള്‍ നടത്താം. ഇതിനു പുറമേ 300 എംബി ഇന്റര്‍നെറ്റ് ഡേറ്റയും സൗജന്യമാണ്. 439 രൂപ ഒന്നിച്ച് അടച്ചാല്‍ ഈ സൗജന്യം മൂന്നു മാസത്തേക്കു ലഭിക്കും.