ബിഎസ്എന്‍എല്‍ കിടിലന്‍ ഓഫറുകളുമായി വീണ്ടും രംഗത്ത്. ഒരു ഉപയോക്താവിന് ദിവസം 5 ജിബി മുതല്‍ 4ജിബിവരെ ഡാറ്റ ലഭിക്കുന്ന രീതിയിലാണ് ഓഫറുകള്‍. 74 രൂപയുടെ കോംബോ വൌച്ചര്‍ ചെയ്യുന്നവര്‍ക്കായി മൂന്ന് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 258,378, 548 ഓഫറുകളാണ് ഇവ.

258 ന്‍റെ ഓഫര്‍ പ്രകാരം 220 രൂപയുടെ ടോക്ക് ടൈം 110 ഫ്രീനെറ്റ് വോയ്സ് കോളുമാണ് ലഭിക്കുക, ഇതിന്‍റെ വാലിഡിറ്റി 30 ദിവസമാണ്. 378 രൂപയുടെ ഓഫര്‍ പ്രകാരം ഒരു ദിവസം 4ജിബി ഡാറ്റ ലഭിക്കും. ലിമിറ്റിന് ശേഷം ഡാറ്റ സ്പീഡ് 80 കെബിപിഎസ് ആയിരിക്കും.

അണ്‍ലിമിറ്റഡ് നെറ്റ് കോളും, 30 മിനുട്ട് ഫ്രീ സെല്ലുലാര്‍ കോളും ലഭിക്കും. 30 ദിവസമാണ് കാലവധി. 90 ദിവസത്തേക്കുള്ളതാണ് 5ജിബി ദിവസവും നല്‍കുന്ന പ്ലാന്‍. 548 രൂപയാണ് ചാര്‍ജ്. എന്നാല്‍ ഇതില്‍ കോള്‍ ഓഫറുകള്‍ ഒന്നും ലഭ്യമല്ല.