ദില്ലി: റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ ടെലികോം രംഗത്തെ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ വന്‍ ഓഫറുമായി രംഗത്ത്. പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ഇത് പ്രകാരം പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുക 249 രൂപ മാത്രം.
സപ്തംബര്‍ ഒമ്പതിന് പുതിയ പ്ലാന്‍ അവതരിപ്പിക്കും. 2 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാന്‍ ഇതോടെ ഉപഭോക്താക്കള്‍ക്കാകുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.
