ദില്ലി: രാജ്യത്ത് സ്വകാര്യ കമ്പനികള്‍ മത്സരിക്കുന്നതിനിടെ വന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. റോമിങ്ങില്‍ ഉള്‍പ്പെടെ സമ്പൂര്‍ണ സൗജന്യ വിളികളും ദിവസം ഒരു ജിബി ഡേറ്റയും ലഭിക്കുന്ന പ്രീപെയ്ഡ് മൊബൈല്‍ പ്ലാനാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരിക്കുന്നത്. 999 രൂപയുടെ പുതിയ പ്ലാന്‍ പ്രകാരം ഒരു വര്‍ഷത്തേക്ക് ദിവസേന ഒരു ജി.ബി ഡാറ്റയും ആറ് മാസത്തേക്ക് അതായത്, 181 ദിവസത്തേക്ക് ഇന്ത്യയിലെ നെറ്റ്‌വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും.

എംടിഎന്‍എല്‍ സര്‍വീസ് ലഭിക്കുന്ന മുംബൈ, ഡല്‍ഹി ഒഴികെ ഇന്ത്യയില്‍ മറ്റ് സ്ഥലങ്ങളില്‍ റോമിംഗ് കോളുകളും ഈ പ്ലാനില്‍ സൗജന്യമായിരിക്കും. ദിവസേന 100 എസ്.എം.എസ് സന്ദേശങ്ങളും സൗജന്യമായിരിക്കും. മുംബൈ, ഡല്‍ഹി പ്രദേശങ്ങളില്‍നിന്നു വിളിക്കുമ്പോള്‍ ഒരു മിനിറ്റിനു 60 പൈസ ചെലവാകും.

Scroll to load tweet…

181 ദിവസത്തെ പ്ലാനില്‍ ഒരു ദിവസം ഒരു ജിബി ഡേറ്റ വീതമാവും ലഭിക്കുക. ഒരു ജിബി ഡേറ്റ ഉപയോഗം കഴിഞ്ഞാല്‍ 40 കെബിപിഎസായി വേഗം കുറയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീര്‍, അസാം എന്നീ സംസ്ഥാനങ്ങളില്‍ ഈ ഓഫര്‍ ലഭ്യമാകില്ല. ആറ് മാസത്തിന് ശേഷം ഒരു വര്‍ഷം വരെ കോളുകള്‍ക്ക് മിനിറ്റിന് 60 പൈസ വീതം നല്‍കേണ്ടി വരും. 100 എസ്എംഎസ് പ്രതിദിനം സൗജന്യം. ഫോണില്‍ പ്ലാന്‍ തുക ബാലന്‍സ് ഉണ്ടെങ്കില്‍ 'PLAN BSNL999' എന്ന എസ്എംഎസ് 123 എന്ന നമ്പറിലേക്ക് അയച്ചും പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം. 16 മുതല്‍ പ്ലാന്‍ നിലവില്‍ വരും.