പോസ്റ്റ്‌പെയ്ഡില്‍ മൊബൈലുകള്‍ക്കായി പുതിയ അണ്‍ലിമിറ്റഡ് കോള്‍ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 799 രൂപയുടെ പുതിയ പ്ലാന്‍ അനുസരിച്ചു ഏതു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത ഔട്ട്‌ഗോയിങ് കോളുകള്‍ക്കൊപ്പം ആറ് ജിബി ഡേറ്റയും ലഭിക്കും. പ്ലാന്‍ ഇന്നു നിലവില്‍ വരും.

 പ്രാരംഭ ഓഫറായി ആദ്യത്തെ നാലു മാസത്തേക്ക് 799 രൂപയുടെ പ്ലാനിനു 599 രൂപ നല്‍കിയാല്‍ മതി. കൂടാതെ ആറു ജിബിക്കു ശേഷമുള്ള ഡേറ്റ ഉപയോഗത്തിന് ആഡ് ഓണ്‍ പായ്ക്കും അവതരിപ്പിച്ചിട്ടുണ്ട്. 170 രൂപയ്ക്ക് രണ്ടു ജിബിയും 225 രൂപയ്ക്ക് നാലു ജിബിയും 501 രൂപയ്ക്ക് 10 ജിബിയും ആഡ് ഓണ്‍ പ്ലാന്‍ ആയി ഉപയോഗിക്കാം. ആദ്യമായാണു ബിഎസ്എന്‍എല്‍ ആഡ് ഓണ്‍ പ്ലാന്‍ അവതരിപ്പിക്കുന്നത്.