പെരുന്നാള്‍ സ്പെഷ്യല്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത് എത്തി. 786 രൂപയുടേയും 599 രൂപയുടെയും ഓഫറുകളാണ് ബിഎസ്എന്‍എല്‍ ഈദ് സ്പെഷ്യലായി പുറത്തിറക്കിയത്. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായിട്ടാണ് ബിഎസ്എന്‍എല്‍ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്. 86 രൂപയുടെ റീച്ചാര്‍ജിന് 90 ദിവസത്തേക്ക് പരിധിയില്ലാത്ത ടോക്ടൈമിനൊപ്പം 3 ജിബി ഡാറ്റയും ലഭിക്കും. 

599 രൂപയുടെ റീച്ചാര്‍ജില്‍ 786 രൂപ ടോക്ക്ടൈമും ലഭിക്കുക. ഇതോടൊപ്പം തന്നെ 599 രൂപയുടെ റീച്ചാര്‍ജിങ്ങിനൊപ്പം 10 ഓണ്‍-നെറ്റ് എസ്എംഎസുകളും ലഭിക്കും. ജൂണ്‍ 30 വരെയാണ് ഈ ഓഫര്‍ ലഭിക്കുക. ഈ ഓഫറുകള്‍ക്ക് പുറമെ നിരവധി ഫുള്‍ ടോക്ക്ടൈം, എക്സ്ട്രാ ടോക്ക് ടൈം ഓഫറുകളും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 60 രൂപ, 110 രൂപ, 210 രൂപ, 290 രൂപ എന്നിവയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ ഇരട്ടി ആനുകൂല്യവും ലഭിക്കുന്നു.