ദില്ലി: എല്ലാ ദിവസവും ഇന്ത്യയില്‍ എവിടേക്കും ഏത് നെറ്റ്‌വര്‍ക്കിലേക്കും 30 മിനിറ്റ് സൗജന്യമായി വിളിക്കാവുന്ന വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത്. പുതിയ പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് മാത്രമേ ഓഫര്‍ ലഭ്യമാവുകയുള്ളൂ. പുതിയ കസ്റ്റമര്‍മാര്‍ക്ക് പുറമെ ബിഎസ്എന്‍എല്ലിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റു ടെലികോം യൂസര്‍മാര്‍ക്കും പുതിയ ഓഫര്‍ ലഭിക്കും. ഫെയര്‍ യൂസേജ് പോളിസിക്ക് വിധേയമായാണ് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള സൗജന്യ കോള്‍ പരിധി 30 മിനിറ്റ് ആക്കിയത്.

ടെലികോം രംഗത്ത് മികച്ച സേവനം നല്‍കുന്ന ബിഎസ്എന്‍എല്ലിലേക്ക് ഇപ്പോഴും നിരവധി കസ്റ്റമര്‍മാര്‍ എത്തിച്ചേരുന്നു. പുതിയ ഓഫര്‍ കൊണ്ട് ടെലികോം മേഖലയില്‍ വലിയ മത്സരം ഉണ്ടായിട്ടുപോലും കസ്റ്റമര്‍മാര്‍ ആകര്‍ഷിക്കാന്‍ കഴിയുന്നുവെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ അഭിപ്രായപ്പെട്ടു

സൗജന്യ കോളിനൊപ്പം 149 രൂപയുടെ പ്രൊമോഷണല്‍ ഓഫറില്‍ 300 എംബി ഡേറ്റയും ഉപഭോക്താവിന് ലഭിക്കും. 439 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മൂന്ന് മാസം സൗജന്യ കോള്‍ ഓഫറും ലഭിക്കും.